Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ടി വി എസിന്റെ മസിൽ മുഖം; അപ്പാച്ചെ ആർആർ 310 വിപണിയില്‍

ബി.എം.ഡബ്ല്യു എന്‍ജിനില്‍ കരുത്ത് തെളിയിച്ച് ടി.വി.എസ്. അപ്പാച്ചെ RR 310

ടി വി എസിന്റെ മസിൽ മുഖം; അപ്പാച്ചെ ആർആർ 310 വിപണിയില്‍
, വ്യാഴം, 7 ഡിസം‌ബര്‍ 2017 (15:43 IST)
ടി വി എസ് അപ്പാച്ചെയുടെ മസിൽ മുഖം അപ്പാച്ചെ ആർ ആർ 310 വിപണിയിലെത്തി. അകൂല എന്ന കൺസെപ്റ്റ് മോഡലായി 2016ൽ ഗ്രേറ്റർ നോയിഡയിൽ നടന്ന ഓട്ടോഷോയില്‍ ആദ്യമായി പ്രദർശിപ്പിച്ച ഈ മോഡല്‍ 2017 ഡിസംബർ ആറിനാണ് ഇന്ത്യന്‍ നിരത്തിലേക്കെത്തിയത്.  
 
313 സി.സി കരുത്തുള്ള ലിക്വിഡ് കൂൾ ഒറ്റ സിലിണ്ടർ എഞ്ചിനാണ് അപ്പാച്ചെ ആർ.ആർ 310 ന് ടി.വി.എസ് കരുത്തേകുന്നത്. 34 ബി.എച്.പി കരുത്തും 28 എൻ എം കരുത്തുമാണ് ഈ എഞ്ചിന്‍ സൃഷ്ടിക്കുക. ആറ് സ്പീഡ് ഗിയർ ബോക്സാണ് ഈ കരുത്തനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 36 കിലോമീറ്ററായിരിക്കും ബൈക്കിന്റെ ഇന്ധനക്ഷമത. 
 
സ്ഥിരയാത്രകൾക്കും ദീർഘദൂരയാത്രകൾക്കും ഒരുപോലെ ക്രമീകരിച്ചിരിക്കുന്ന ബോഡിയാണ് ഈ സ്പോര്‍ട്ട്സ് ബൈക്കിന്റെ പ്രത്യേകത. കെ.ടി.എം ആർ.സി 200, ആർ.സി 390, ബെനലി 302ആർ, കാവസാക്കി നിൻജ 300 എന്നിവയോട് മത്സരിക്കുന്ന ഈ ബൈക്കിന് 2-2.10 ലക്ഷത്തിനിടയിലായിരിക്കും വിപണി വില. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സോളാര്‍ കേസില്‍ പ്രതിയായ ഒരാളുടെ പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് (എം); മാണി വിഭാത്തെ എല്‍ഡിഎഫില്‍ എടുക്കാനുള്ള നീക്കത്തിനെതിരെ കാനം