Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ചെറിയ ഉള്ളി കിലോയ്ക്ക് 200രൂപ, സവാളയ്ക്ക് 60; വിലക്കയറ്റം രണ്ടാഴ്ച കൂടി തുടര്‍ന്നേക്കുമെന്ന് കച്ചവടക്കാര്‍

സവാളയ്ക്ക് 45, ചെറിയ ഉള്ളിക്ക് 200; വിലക്കയറ്റം രണ്ടാഴ്ച തുടർന്നേക്കും

ചെറിയ ഉള്ളി കിലോയ്ക്ക് 200രൂപ, സവാളയ്ക്ക് 60; വിലക്കയറ്റം രണ്ടാഴ്ച കൂടി തുടര്‍ന്നേക്കുമെന്ന് കച്ചവടക്കാര്‍
, വ്യാഴം, 7 ഡിസം‌ബര്‍ 2017 (10:02 IST)
സവാളയുടേയും ചെറിയ ഉള്ളിയുടേയും വില കുതിക്കുന്നു. ഉത്തരേന്ത്യയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 30 ശതമാനത്തോളമാണ് വില ഉയര്‍ന്നത്. ഇതേ വിലക്കയറ്റം ഇനിയും രണ്ടാഴ്ച കൂടി തുടരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. 
 
മുംബൈയിലെ മാട്ടുംഗ മാര്‍ക്കറ്റിൽ ചെറിയ ഉള്ളി കിലോയ്ക്ക് 150 രൂപയായിരുന്നത് 170 മുതല്‍180 വരെയെത്തി നില്‍ക്കുകയാണ്. അതേസമയം ചെറുകിടവില്‍പ്പന 200ന് മുകളിലുമാണ്‌‍. സവാളയ്ക്ക് ഒരുമാസംമുമ്പ് വരെ 25 മുതല്‍ 35 വരെയായിരുന്ന മൊത്തവില ഇപ്പോള്‍ 45 വരെയായി ഉയരുകയും ചെയ്തു. ചെറുകിടവില്‍പ്പന 60ന് മുകളില്‍. 
 
മഴ നാശം വിതച്ചതിലൂടെ തമിഴ്നാട്ടില്‍നിന്ന് എത്തിയിരുന്ന ചെറിയ ഉള്ളിയുടെ ലോഡ് ഗണ്യമായി കുറഞ്ഞ അവസ്ഥയാണുള്ളത്. മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളിലും മഴയാണ് വില്ലനായതെന്ന് കച്ചവടക്കാര്‍ പറയുന്നു.  
 
സവാളയുടെ ഉല്‍പ്പാദനത്തില്‍ മൂന്നാം സ്ഥാനത്തുള്ള മധ്യപ്രദേശിലെ പാടങ്ങളില്‍ വെള്ളം കയറിയതും ഖാരിഫ് സീസണില്‍ സവാളയുടെ കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ചതുമാണ് ഉത്തരേന്ത്യന്‍ വിപണിയിലെ പ്രതിസന്ധിക്കു പ്രധാനകാരണമായതെന്നുമാണ് വിലയിരുത്തല്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ വാഹനാപകടം; 10 പേര്‍ മരിച്ചു, 5 പേര്‍ ഗുരുതരാവസ്ഥയില്‍