Webdunia - Bharat's app for daily news and videos

Install App

ടാറ്റ നെക്സൺ ഇവി 17ന് ഇന്ത്യൻ വിപണിയിലേക്ക് !

Webdunia
തിങ്കള്‍, 9 ഡിസം‌ബര്‍ 2019 (16:26 IST)
കോംപാക്ട് എസ്‌യുവി നെക്സണിന്റെ ഇലക്ട്രിക് പതിപ്പിനെ വിപണിയിൽ അവതരിപ്പിക്കാൻ ടാറ്റ. ഈ മാസം പതിനേഴിനാണ് വാഹനത്തെ ടാറ്റ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക. തൊട്ടടുത്ത മാസങ്ങളിൽ തന്നെ നെക്സൺ ഇവി വിപണിയിൽ വിൽപ്പനക്കെത്തുകയും ചെയ്യും. ടാറ്റ സിപ്ട്രോൺ സാങ്കേതികവൊദ്യയിൽ ഒരുക്കിയ വഹനങ്ങളിൽ ഒന്നാണ് നെക്സൺ ഇവി. 15 ലക്ഷം മുതൽ 17 ലക്ഷം വരെയാണ് വാഹനത്തിന് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കപ്പെടുന്ന വില.
 
മുംബൈ, താനെ, നവി മുംബൈ, പുനെ, ബെംഗളൂരു, അഹമ്മദബാദ്, ന്യൂഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നീ നഗരങ്ങളിലായിരിക്കും ആദ്യ ഘട്ടത്തിൽ നെക്സൺ ഇവിയെ ടാറ്റ വിൽപ്പനക്കെത്തിക്കുക. ഈ നഗരങ്ങളിലെ ഡീലർഷിപ്പുകളിൽ വാഹനം ചാർജ് ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങളും ഒരുക്കും. പരിഷ്കരിച്ച നെക്സണിനെ അടിസ്ഥാനപ്പെടുത്തിയാണ് നെക്സൺ ഇവിക് ടാറ്റ രൂപം നൽകിയിരിക്കുന്നത്. ഗ്രില്ലിനും ഹെഡ്‌ലാമ്പിനും, ബംബറിനുമെല്ലാം നെക്സൺ ഇവിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 
 
വാഹനത്തിന്റെ ബാറ്ററിക്കും മോട്ടോറിനും എട്ട് വർഷത്തെ വാറണ്ടിയാണ് കമ്പനി വാഗ്ദാനം നൽകുന്നത്. ഐപി 67 നിലവാരത്തിലുള്ള ബാറ്ററിയാണ് നെക്സൺ ഇവിയിൽ ഒരുക്കിയിരിക്കുന്നത്. ഹൈ വോൾട്ടേജ് സംവിധാനവും, അതിവേഗ ചാർജിംഗ് ടെക്‌നോളജിയും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. പത്ത് ലക്ഷത്തൊളം കിലോമീറ്ററുകൾ പരീക്ഷണ ഓട്ടം നടത്തി മികവ് തെളിയിച്ച ശേഷമാണ് സിപ്ട്രോൺ സാങ്കേതികവിദ്യയെ ടാറ്റ വാഹനങ്ങളിലേക്ക് സന്നിവേഷിപ്പിച്ചിരിക്കുന്നത്. വാഹനം ഇന്ത്യൻ വിപണിയിൽ മികച്ച നേട്ടം സ്വന്തമാക്കും എന്നാണ് ടാറ്റ. കണക്കുകൂട്ടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments