Webdunia - Bharat's app for daily news and videos

Install App

കാത്തിരിപ്പിന് വിരാമം; ഹാച്ച്ബാക്ക് ശ്രേണിയില്‍ കരുത്ത് കാട്ടാന്‍ ടാറ്റ ടിയാഗോ എഎംടി !

ഹാച്ച്ബാക്ക് ശ്രേണിയില്‍ തരംഗം സൃഷ്ടിക്കാന്‍ ടാറ്റ ടിയാഗോയുടെ എഎംടി പതിപ്പ് !

Webdunia
ചൊവ്വ, 7 മാര്‍ച്ച് 2017 (10:55 IST)
ഇന്ത്യന്‍ വിപണിയില്‍ വന്‍ ജനപ്രീതി നേടി മുന്നേറിക്കൊണ്ടിരിക്കുന്ന് ടാറ്റയുടെ ഹാച്ച്ബാക്ക് ടിയാഗോയുടെ എഎംടി പതിപ്പ് വിപണിയിലെത്തി. ടാറ്റാ അണിനിരത്തുന്ന ഈ ടിയാഗോ എഎംടി, എക്‌സ്‌സിഎ പെട്രോള്‍ വേരിയന്റില്‍ മാത്രമാണ് ഉപഭോക്താക്കള്‍ക്ക് നിലവില്‍ ലഭ്യമാവുക. 5.39 ലക്ഷം രൂപയാണ് ഈ ഹാച്ചിന്റെ ഡല്‍ഹി ഷോറൂമിലെ വില. ഇന്ന് മുതല്‍ രാജ്യത്താകമാനമുള്ള 597 ഔട്ട്‌ലെറ്റുകളിലൂടെ ടിയാഗോ എഎംടിയെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും.
 
ഓട്ടോമാറ്റിക്, ന്യൂട്ട്രല്‍, റിവേഴ്‌സ്, മാനുവല്‍ എന്നിങ്ങനെയുള്ള നാല് ഗിയര്‍ പോസിഷനോട് കൂടിയാണ് എഎംടി വിപണിയിലെത്തിയിട്ടുള്ളത്. അതോടൊപ്പം സ്‌പോര്‍ട്ട്, സിറ്റി എന്നിങ്ങനെയുള്ള രണ്ട് വ്യത്യസ്ത ഡ്രൈവിങ്ങ് മോഡുകളും ടിയാഗോ എഎംടിയിലൂടെ ടാറ്റാ കാഴ്ചവെക്കുന്നുണ്ട്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ ഹാച്ച് ബാക്കിന് കരുത്തേകുന്നത്. 84 ബി എച്ച് പിയും 114 എന്‍ എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കുകയെന്നും കമ്പനി അറിയിച്ചു. 
 
ആക്‌സിലേറ്ററില്‍ ചവിട്ടാതെ ബ്രേക്ക് പെഡലില്‍ നിന്നും കാല് പിന്‍വലിക്കുന്ന സാഹചര്യത്തില്‍ കാറിനെ ചെറിയ തോതില്‍ മുമ്പോട്ട് നയിക്കുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനവും ടിയാഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചരിവുള്ള പ്രദേശങ്ങളില്‍ വാഹനത്തെ മുന്നോട്ട് നിയന്ത്രിക്കാന്‍ ഡ്രൈവര്‍ക്ക് അധികം കഷ്ടപ്പെടേണ്ടി വരില്ല. മാരുതി സുസൂക്കി സെലറിയോ എഎംടിയുമായാണ് ടാറ്റാ ടിയാഗോ എഎംടി വിപണിയില്‍  മത്സരിക്കുക. 
 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments