Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഹാച്ച്ബാക്ക് ശ്രേണിയില്‍ തരംഗം സൃഷ്ടിക്കാന്‍ ടാറ്റ ടിയാഗോയുടെ എഎംടി പതിപ്പ് !

ടിയാഗോയ്ക്ക് എഎംടി പതിപ്പെത്തുന്നു

ഹാച്ച്ബാക്ക് ശ്രേണിയില്‍ തരംഗം സൃഷ്ടിക്കാന്‍ ടാറ്റ ടിയാഗോയുടെ എഎംടി പതിപ്പ് !
, വെള്ളി, 23 ഡിസം‌ബര്‍ 2016 (12:12 IST)
ഇന്ത്യന്‍ വിപണിയില്‍ വന്‍ ജനപ്രീതി നേടി മുന്നേറിക്കൊണ്ടിരിക്കുന്ന് ടാറ്റയുടെ ഹാച്ച്ബാക്ക് ടിയാഗോയുടെ എഎംടി പതിപ്പ് വിപണിയിലെത്തുന്നു. അടുത്ത വർഷത്തോടെയായിരിക്കും ടിയാഗോ എഎംടി പതിപ്പിനെ വിപണിയിലെത്തിക്കുകയെന്നാണ് കമ്പനി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പൂനെയിലെ ടാറ്റ നിര്‍മ്മാണശാലയ്ക്ക് സമീപമായി എഎംടി പതിപ്പിന്റെ പരീക്ഷണയോണം നടന്നതായും റിപ്പോർട്ടുകളില്‍ വ്യക്തമാക്കുന്നു. 
 
പുതിയ എഎംടി പതിപ്പ് വിപണിയില്‍ എത്തുന്നതോടെ ഹാച്ച്ബാക്ക് സെഗ്മെന്റിലുള്ള തങ്ങളുടെ വില്പന കൊഴുപ്പിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. എൻട്രി-ലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റിൽ ടിയാഗോ അവതരിച്ചതോടുകൂടിയാണ് ടാറ്റയുടെ തലവര മാറിയത്. വിപണിയിൽ മികച്ച സ്വീകാര്യത ലഭിക്കുന്നതിൽ ടിയാഗോയ്ക്ക് വിജയിക്കാൻ സാധിച്ചൂ എന്നതിനുള്ളതെളിവാണ് ടിയാഗോ കാഴ്ചവെച്ച മെച്ചപ്പെട്ട വില്പന.
 
നിലവിൽ സെസ്റ്റ് സെഡാന്‍ മാത്രമാണ് എഎംടി ടെക്നോളജി ഉൾപ്പെടുത്തി ടാറ്റ വിപണിയിലെത്തിച്ച ഏക വാഹനം. ടിയാഗോ എത്തിയതിനുശേഷമായിരുന്നു ടാക്സി കാർ എന്ന തലക്കെട്ടിൽ നിന്നും ടാറ്റയ്ക്ക് മോചനമുണ്ടായത്. ടിയാഗോ വില്പനയിൽ മുന്നേറിയതോടെ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ടാറ്റ ഹോണ്ടയെ പിൻതള്ളി നാലാംസ്ഥാനത്തേക്കെത്തുകയും ചെയ്തു. വിപണിയിൽ മാരുതി സെലരിയോ എഎംടി, ഹ്യുണ്ടായ് ഗ്രാന്റ് ഐ10 എഎംടി എന്നീ വാഹനങ്ങൾക്ക് കടുത്ത എതിരാളിയാകും ടിയാഗൊ എന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ആകർഷകമായ ഫീച്ചറുകളും അതുപോലെ ആകാരഭംഗിയോടെയുള്ള രൂപകല്പനയുമാണ് ടിയാഗോയെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. നിലവിൽ ഡീസൽ, പെട്രോൾ എന്നീ വകഭേദങ്ങളിലാണ് ടിയാഗോ വിപണിയില്‍ ലഭ്യമാകുന്നത്. 1.2ലിറ്റർ പെട്രോൾ എൻജിൻ 84ബിഎച്ച്പിയും 114എൻഎം ടോർക്കുമാണ് സൃഷ്ടിക്കുക. എന്നാല്‍ 1.05 ലിറ്റർ റിവോടോർക്ക് ഡീസൽ എൻജിൻ 70ബിഎച്ചപിയും 140എൻഎം ടോർക്കുമാണ് ഉല്പാദിപ്പിക്കുക. ഇതോടെ ഇന്ത്യയിൽ ടോപ്പ് ത്രീ പോസിഷനിൽ എത്താന്‍ ടാറ്റയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരള സമൂഹത്തിലെ ജാതീയ വേര്‍തിരിവ് ചര്‍ച്ചയാക്കി ബിനാലെ ചലച്ചിത്രോത്സവം