Webdunia - Bharat's app for daily news and videos

Install App

ഗൂഗിൾ പേയിലെ സ്ക്രാച്ച് കാർഡുകൾ ലോട്ടറിക്ക് തുല്യം, നിരോധനം ഏർപ്പെടുത്തി സർക്കാർ !

Webdunia
തിങ്കള്‍, 11 നവം‌ബര്‍ 2019 (13:53 IST)
ചെന്നൈ: ഗൂഗിൾ പേയിലൂടെ പണം കൈമാമറുമ്പോൾ ഉപയോക്താക്കൾ നൽകുന്ന സ്ക്രാച്ച് കാർഡുകൾക്ക് നിരോധനം ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ. ലോട്ടറി നിരോന്നം നിൽനിൽക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. ഗൂഗിൾ പേയിലെ സ്ക്രാച്ച് കാർഡുകൾ ലോട്ടറിക്ക് തുല്യമാണെന്നും അതിനാൽ ഇത് നിയമവിരുദ്ധമാണ് എന്നുമാണ് തമിഴ്നാട് സർക്കാരിന്റെ വിശദീകരണം. 1979ലെ സമ്മാന പദ്ധതി നിരോധന നിയമ പ്രകരം ലോട്ടറികൾക്കും മറ്റു സമ്മാന പദ്ധതികൾക്കും തമിഴ്നാട്ടിൽ നിരോധനം ഉണ്ട്.
 
ഇതുപ്രകാരം ഒരു ഉത്പന്നത്തിനോ സേവനത്തിനോ കൃത്രിമ ആവശ്യം സൃഷ്ടിക്കുന്ന, സ്ക്രാച്ച് കാർഡുകളോ സ്കീമുകളോ അനുവദിനിയമല്ല. സ്ക്രാച്ച് കാർഡുകളിലൂടെ പണം ലഭിക്കുന്നതിനായി അപ്പ്ലിക്കേഷൻ ഉപയോഗിക്കാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നതും കുറ്റകരമാണ് എന്ന് തമിഴ്നാട് സർക്കാർ പറയുന്നു. സ്ക്രാച്ച് കാർഡുകൾ കൂടാതെ ഗൂഗിൾ പേ മറ്റു മാർഗങ്ങളിൽ നൽകുന്ന ഓൺലൈൻ റിവാർഡുകളും അനുവദിക്കാനാകില്ല എന്നാണ് സർക്കാർ നിലപാട്. 
 
അതേസമയം ഡിജിറ്റൽ സ്കീമുകളെ ലോട്ടറി നിരോധനത്തിൽ ഉൾപ്പെടുത്തുന്നത് പ്രായോഗികമല്ല എന്ന് ഗുഗീൾ വ്യക്തമാക്കി. നിരോധനം നിലനിൽക്കുന്ന സ്ഥലത്തെ ഉപയോക്താക്കൾക്ക് വേണ്ടി മാത്രം രാജ്യത്ത് ആകെ നൽകുന്ന സേവനങ്ങളിൽ മാറ്റം വരുത്തുക എന്നത് സങ്കീർണമാണ്. എന്നാൽ നിലവിൽ നിയമവിരുദ്ധമായി ചൂണ്ടിക്കാട്ടിയ റിവാർഡുകൾ റദ്ദാക്കാം എന്നാണ് ഗൂഗിൾ വിശദീകരണം നൽകിയിരിക്കുന്നത്.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments