കോലാഹലങ്ങൾക്കും വിവാദങ്ങൾക്കുമിടയിൽ ശബരിമലയിലെ 11 ദിവസത്തെ വരുമാനം പുറത്ത്. ശബരിമല തുറന്നശേഷമുള്ള 11 ദിവസത്തിനുള്ളിൽ 31 കോടി രൂപയാണ് വരുമാനം ലഭിച്ചത്. 2017 ലെ വരുമാനത്തിലേക്ക് എത്തിയില്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തേതിന്റെ ഇരട്ടിയില്‍ കൂടുതലാണിത്.
പ്രശ്നരഹിതമായി സന്നിധാനം മാറിയതോടെ ഭക്തരുടെ നീണ്ട നിരയുണ്ട്. അരവണയില്‍ പല്ലിയെന്ന് പ്രചാരണം നടത്തിവര്‍ക്കെതിരെ നിയമനടപടിക്ക് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് കൂടുതല്‍ ഭക്തന്‍മാര്‍ ദര്‍ശനത്തിനായി എത്തിതുടങ്ങി. സന്നിധാനത്ത് ഒരു തരത്തിലുളള നിയന്ത്രങ്ങളും ഇല്ലാതായതോടെ അയ്യപ്പ ദര്‍ശനം കഴിഞ്ഞ് വിശ്രമിച്ചാണ് ഭക്തര്‍ മലയിറങ്ങുന്നത്.
ഭക്തരുടെ വരവ് വരുമാനത്തിലും പ്രകടമായി. ദേവസ്വം ബോര്‍ഡ് ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളിലും ദര്‍ശന സജ്ജീകരണങ്ങളിലും ഭക്തകര്‍ പൂര്‍ണ തൃപ്തരാണ്. കഴിഞ്ഞ തീര്‍ഥാടന കാലത്ത് ബാരിക്കേഡ് ഉപയോഗിച്ച് മറച്ചിരുന്ന വലിയനടപ്പന്തലിലും ഭക്തര്‍ക്ക് വിശ്രമിക്കാം. വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിട്ടു തുടങ്ങിയതോടെ അപ്പം അരവണ വില്പനയും കൂടി. രണ്ടു ലക്ഷം ടിന്‍ അരവണയാണ് ഇന്നലെ വിറ്റത്.