Webdunia - Bharat's app for daily news and videos

Install App

മള്‍ട്ടി മോഡ് ക്യാമറയും സ്മാര്‍ട്ട് ആക്ഷന്‍ ഫീച്ചറുമായി പാനസോണിക് പി91 വിപണിയില്‍

മള്‍ട്ടി മോഡ് ക്യാമറയുമായി പാനസോണിക് പി91

Webdunia
ചൊവ്വ, 21 നവം‌ബര്‍ 2017 (09:37 IST)
പാനസോണിക്കിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ പാനസോണിക് പി91 വിപണിയിലേക്ക്. നീല, കറുപ്പ്, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ പുറത്തിറങ്ങുന്ന ഈ ഫോണിന് 6,490 രൂപയാണ് വില. വ്യത്യസ്ത മോഡുകളില്‍ വിവിധ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്ന മള്‍ട്ടി മോഡ് ക്യാമറയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.
 
ക്യുആര്‍ കോഡ് സ്കാനിങ്ങ് നടത്തുക, ദൃശ്യങ്ങള്‍ തിരിച്ചറിയുക,  ടൈം ലാപ്സ് റെക്കോര്‍ഡ് ചെയ്യുക, സീന്‍ ഫ്രെയിം തിരഞ്ഞെടുക്കുക, എക്സ്പോഷര്‍ വാല്യു ക്രമീകരിക്കുക, മികച്ച ഫോട്ടോകള്‍ എടുക്കുന്നതിന് പോര്‍ട്രേയ്റ്റ്,  പ്രൊഫഷല്‍ മോഡുകള്‍ ഉപയോഗിക്കുക എന്നീ വ്യത്യസ്ത കാര്യങ്ങള്‍ മള്‍ട്ടി മോഡ് ക്യാമറയില്‍ ചെയ്യാന്‍ കഴിയും. 
 
സ്മാര്‍ട്ട് ആക്ഷന്‍, സ്മാര്‍ട്ട് ജെസ്റ്റര്‍ എന്നിങ്ങനെയുള്ള രണ്ട് സവിശേഷതകളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്‍ഇഡി ഫ്ളാഷോട് കൂടിയ 8 എംപി റിയര്‍ ക്യാമറയും വളരെ താഴ്ന്ന പ്രകാശത്തില്‍പ്പോലും മികച്ച ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്ന 5 എംപി സെല്‍ഫി ക്യാമറയുമാണ് ഈ സ്മാര്‍ട്ട് ഫോണിലുള്ളത്.
 
അഞ്ച് ഇഞ്ച് എച്ച്‌ഡി 720പി ഐപിഎസ് ഡിസ്പ്ലെയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 128 ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് , ഡ്യുവല്‍ സിം കാര്‍ഡ് സ്ലോട്ട് എന്നിവയും ഫോണിലുണ്ട്. 6 മണിക്കൂര്‍ വരെ ഇന്‍റേണല്‍ ബ്രൗസിങും 9 മണിക്കൂര്‍ വരെ ഓഫ്ലൈന്‍ വീഡിയോ പ്ലെബാക്കും സാധ്യമാക്കാന്‍ കഴിവുള്ള ബാറ്ററിയാണ് ഫോണിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments