Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഒഎൻജി‌സിയുടെ ഓഹരി വിലയിൽ കുതിപ്പ്, വിപണി‌മൂല്യം രണ്ട് ലക്ഷം കോടി കടന്നു

ഒഎൻജി‌സിയുടെ ഓഹരി വിലയിൽ കുതിപ്പ്, വിപണി‌മൂല്യം രണ്ട് ലക്ഷം കോടി കടന്നു
, ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (21:03 IST)
ഓഹരിവിലയിൽ 10 ശതമാനത്തോളം കുതിച്ചതോടെ ഓയിൽ ആൻഡ് നേച്വറൽ ഗ്യാസ് കോർപറേഷന്റെ(ഒഎൻജിസി)വിപണിമൂല്യം രണ്ടുലക്ഷം കോടി കടന്നു.
 
ചൊവാഴ്ച ദിനവ്യാപാരത്തിനിടെ 162.60 രൂപ നിലവാരത്തിലേക്കാണ് ഓഹരി വില ഉയർന്നത്. അസംസ്‌കൃത എണ്ണവിലയിലെ വർധനവാണ് പൊതുമേഖലാ സ്ഥാപനമായ ഒഎൻജി‌സിക്ക് നേട്ടമായത്. 2018 നവംബറിന് ശെഷം ഇതാദ്യമായാണ് കമ്പനിയുടെ ഓഹരിവിലകൾ ഇത്രയും ഉയരുന്നത്.ആഭ്യന്തര ഉപഭോഗംകൂടിയതും വിലയിലെ വർധനവും എണ്ണക്കമ്പനികളുടെ വരുമാനത്തിലും മൂല്യനിർണയത്തിലും ഭാവിയിലും വർധനവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
ഒപെകും സഖ്യരാജ്യങ്ങളും നിലവിലെ വിതരണ പ്ലാൻ തുടരാൻ തീരുമാനിച്ചതിനെതുടർന്ന് അസംസ്‌കൃത എണ്ണവില മൂന്നുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. നേരത്തെയുള്ള പദ്ധതി പ്രകാരം നവംബറിൽ എണ്ണ വിതരണത്തിൽ വർധനവരുത്താൻ ഒപെക് സമ്മതിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2000-2020 കാലത്ത് പഠിച്ചവരെ കൊണ്ട് പ്രയോജനമില്ല, ആധുനിക വിദ്യാഭ്യാസം അപ്രധാനമെന്ന് താലിബാൻ