Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അസംസ്‌കൃത എണ്ണവില 100 ഡോളറിലേക്ക്, രാജ്യത്ത് എണ്ണവിലയിൽ കാര്യമായ വർധനവുണ്ടായേക്കും

അസംസ്‌കൃത എണ്ണവില 100 ഡോളറിലേക്ക്, രാജ്യത്ത് എണ്ണവിലയിൽ കാര്യമായ വർധനവുണ്ടായേക്കും
, ഞായര്‍, 25 ജൂലൈ 2021 (10:57 IST)
രാജ്യത്ത് ഇന്ധനവിലക്കയറ്റം അടുത്തമാസങ്ങളിൽ രൂക്ഷമായി തുടരുമെന്ന് റിപ്പോർട്ട്. അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളറിന് അടുത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ പെട്രോൾ ഡീസൽ വില 110 രൂപയ്ക്ക് മുകളിലെത്തും.
 
അതേസമയം വിലനിയന്ത്രിക്കുന്നതിനായി പെട്രോളും ഡീസലും ജി.എസ്.ടി. പരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പാർലമെന്റിൽ പ്രതിഷേധിച്ചു.അസംസ്കൃത എണ്ണവില ബാരലിന് 75 ഡോളറിലേക്ക് എത്തിയപ്പോൾ തന്നെ രാജ്യത്ത് പെട്രോൾ വില 100 ആയിരുന്നു. അസംസ്കൃത എണ്ണവില 100 ഡോളറിലേക്ക് എത്തുമ്പോൾ രണ്ട് മാസത്തിനിടെ തന്നെ പെട്രോൾ വില 110 കടന്നേക്കും. നികുതി കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാകുന്നില്ല എന്നതും വിലവർദ്ധനവിലേക്കാണ് വിരൽ ചൂണ്ടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ, എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്