Webdunia - Bharat's app for daily news and videos

Install App

വെറും 15 ദിവസംകൊണ്ട് 15,000 ബുക്കിങ്, ഹിറ്റായി നിസ്സാൻ മാഗ്നൈറ്റ്

Webdunia
ഞായര്‍, 20 ഡിസം‌ബര്‍ 2020 (14:59 IST)
നിസ്സാന്റെ കോംപാക്‌ട് എസ്‌യുവി മാഗ്നൈറ്റിനെ ഇരു കൈകളും നീട്ടി സ്വീകരിച്ച് ഇന്ത്യൻ വിപണി. വെറും 15 ദിവസത്തിനുള്ളിൽ 15,000 ബുക്കിങ്ങാണ് വാഹനം സ്വന്തമാക്കിയത്. ശരാശരി 1000 ബുക്കിങ്ങാണ് ദിവസേന വാഹനത്തിന് ലഭിയ്ക്കുന്നത്. ഇന്ത്യയിലെ എറ്റവും വില കുറഞ്ഞ കോംപാക്ട് എസ്‌യുവി എന്ന വിശേഷണത്തോടെയാണ് മാഗ്നൈറ്റ് വിപണീയിലെത്തിയത്. നിലവിൽ 4.99 ലക്ഷം രൂപ മുതൽ 9.45 ലക്ഷം രൂപ വെരെയാണ് വാഹനത്തിന്റെ വില. എന്നാൽ ഡിസംബർ 31 വരെ മാത്രമായിരിയ്ക്കും ഈ വിലയിൽ വാഹനം സ്വന്തമാക്കാനാവുക, ജനുവരി ഒന്നു മുതൽ വിലയിൽ വർധനവുണ്ടാകും. പുതിയ വില പിന്നീടായിരിയ്ക്കും പ്രഖ്യാപിയ്ക്കുക.  
 
XE, XL, XV, XV പ്രീമിയം എന്നിങ്ങനെ നാല് വേരിയന്റുകളില്‍ മഗ്നൈറ്റ് എത്തിയിരിയ്ക്കൂന്നത്. കഴ്ചയിൽ കരുത്ത് തോന്നുന്ന ഡിസൈനാണ് മാഗ്നൈറ്റിന് നൽകിയിരിയ്ക്കുന്നത്. വലിയ ഗ്രില്ലിന്റെ ഡിസൈനാണ് ഇതിൽ ഏറ്റവും പ്രധാനം, വശങ്ങളിലും ഈ കരുത്തൻ ഡിസൈൻ ശൈലി വ്യക്തമാണ്. റെനോയുടെ എച്ച്‌ബിസി കൺസെപ്റ്റിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിസാൻ പുതിയ വാഹനം ഒരുക്കുന്നത്. 
 
നാലുമീറ്ററിൽ താഴെ വലിപ്പമുള്ള വാഹനം റെനോ ട്രൈബർ ഒരുക്കിയിരിയ്ക്കുന്ന സിഎംഎഫ്എ പ്ലാറ്റ്ഫോമിലാണ് ഒരുക്കിയിരിയ്ക്കുന്നത്. റെനോ ട്രൈബറിലെ 1.0 ലിറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുക. 95 എച്ച്‌പി കരുത്ത് ഉത്പാദിപ്പിയ്ക്കാൻ ഈ എഞ്ചിനാകും മാരുതി സുസൂക്കിയുടെ വിറ്റാര ബ്രെസ, ഹ്യൂണ്ടായ്‌യുടെ വെന്യു, മഹീന്ദ്രയുടെ എക്സ്‌യുവി 300 എന്നിവയായിരിക്കും നിസാൻ മാഗ്നൈറ്റിന്റെ പ്രധാന എതിരാളികൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments