Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലി വളയംപിടിച്ചു; ഔടിയുടെ പുത്തൻ തലമുറ ആർ എസ് 5 കൂപ്പെ ഇന്ത്യൻ വിപണിയിൽ

Webdunia
ശനി, 14 ഏപ്രില്‍ 2018 (11:15 IST)
ഔഡിയുടെ പുത്തൻ തലമുറ ആർ എസ് 5 കൂപ്പെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബംഗളൂരിവിൽ ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം വിരാട് കോഹ്‌ലിയാണ് പുത്തൻ വാഹനത്തെ വിപണിയിൽ അവതരിപ്പിച്ചത്. 1.1 കോടി രൂപയാണ് ഈ പുത്തൻ തലമുറ ആർ എസ് 5ന് ഇന്ത്യൻ വിപണിയിൽ നൽകേണ്ട വില.
 
450 എച്ച് പി കരുത്തുള്ള 9 ടിഎഫ്എസ്ഐ ബൈ-ടര്‍ബോ എഞ്ചിന്‍ മികച്ച സാങ്കേതിക വിദ്യയാൽ വികസിപ്പിച്ചെടുത്തതാണ്. 444 ബി എച്ച് പി കരുത്തും 600 എൻ എം ടോർക്കും ഈ എഞ്ചിന് സൃഷ്ടിക്കാനാവും. 3.9 സെക്കന്റുകൾ കൊണ്ട് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിനാകും എന്നത് വാഹനത്തിന്റെ പ്രത്യേഗതയാണ്. മണിക്കുറിൽ 250 കിലോമീറ്റർ വേഗതയിൽ വരെ വാഹനതിൽ സഞ്ചരിക്കാനാകും. 
 
സാങ്കേതിക വിദ്യയുടെ കാര്യത്തിൽ വലിയ സജ്ജികരണങ്ങളാണ് ആർ എസ് 5 കൂപ്പെയിൽ ഒരുക്കിയിരിക്കുന്നത്. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഔഡി സ്മാര്‍ട്ഫോണ്‍ ഇന്റര്‍ഫേസ്. എന്നിവ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സ്പോര്‍ട്സ് കാറിനു തുല്യമായ ആഡംബര കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനായിരിക്കും പുതിയ ഔഡി ആര്‍എസ് 5 കൂപ്പെയെന്ന് ഔഡി ഇന്ത്യ മേധാവി റാഹില്‍ അന്‍സാരി പറഞ്ഞു.
 
സുരക്ഷയുടെ കാര്യത്തിലും മികവു പുലർത്തുന്നതാണ് ഈ പുത്തൻ തലമുറ വാഹനം. ആറു എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റ്  എന്നിവ വാഹനത്തിലെ യാത്ര സുരക്ഷിതമാക്കും.രൂപത്തിൽ വലിയ വ്യത്യാസങ്ങളൊന്നും പുത്തൻ തലമുറ ആർ എസ് 5 കൂപ്പെയിൽ വരുത്തിയിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അങ്ങനെ ചെയ്യുന്നത് കുറ്റകരം; ഹെഡ് ലൈറ്റ് ഡിം ചെയ്യേണ്ടത് എപ്പോള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Chelakkara, Wayanad By Election 2024: ചേലക്കര, വയനാട് വോട്ടിങ് തുടങ്ങി

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍ ഒട്ടിപ്പിടിക്കാറില്ല; നല്ല സ്വര്‍ണം എങ്ങനെ തിരഞ്ഞെടുക്കാം

അടുത്ത ലേഖനം
Show comments