Webdunia - Bharat's app for daily news and videos

Install App

Byjus: തലയിൽ നിന്നും രക്തം വാർന്നു വരുന്നുണ്ട്, പക്ഷേ അഴുകിയിട്ടില്ല, ഓഹരി ഉടമകൾക്ക് വികാരനിർഭരമായ കത്തുമായി ബൈജൂസ്

അഭിറാം മനോഹർ
ചൊവ്വ, 30 ജനുവരി 2024 (15:55 IST)
കമ്പനി നഷ്ടത്തിലായതിനെ തുടര്‍ന്ന് ഓഹരി ഉടമകള്‍ക്ക് വികാരനിര്‍ഭരമായ കത്തയച്ച് എഡ്യൂടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍. യാദൃശ്ചികമായുണ്ടായ അടിയില്‍ തന്റെ തലയില്‍ നിന്നും രക്തം വാര്‍ന്ന് വരുന്ന അവസ്ഥയിലാണെന്നും എന്നാല്‍ അഴുകിയിട്ടില്ലെന്നും കത്തില്‍ ബൈജു രവീന്ദ്രന്‍ പറയുന്നു.
 
നിലവിലുള്ള മൂലധനചെലവിന് ധനസഹായം നല്‍കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങളെ പിന്തുണയ്ക്കുന്നതിനുമായി കമ്പനി 200 മില്യണ്‍ ഡോളര്‍ റൈറ്റ്‌സ് ഇഷ്യു ആരംഭിക്കുകയാണെന്ന് ഓഹരി ഉടമകള്‍ക്ക് അയച്ച കത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി കഠിനമായ വെല്ലുവിളികളാണ് കമ്പനി നേരിടുന്നതെന്നും എന്നാല്‍ ലാഭത്തിലേക്കുള്ള ദൂരം ഒരു പാദം മാത്രം അകലെയാണെന്നും വളര്‍ച്ചയില്‍ മാത്രമാണ് കമ്പനി ശ്രദ്ധ വെയ്ക്കുന്നതെന്നും ബൈജു രവീന്ദ്രന്‍ പറയുന്നു.
 
ബൈജൂസ് അവസാനം നിക്ഷേപകരില്‍ നിന്നും പണം സമാഹരിക്കുമ്പോള്‍ 2200 കോടി ഡോളറായിരുന്നു കമ്പനി മൂല്യം. പുതിയ ഫണ്ട് സമാഹരണത്തിന് ശേഷം ഇത് വെറും 22.5 കോടി ഡോളര്‍ ആകുമെന്നാണ് കണക്കുകള്‍ പറയുന്നത്. കമ്പനി മൂല്യത്തില്‍ 99 ശതമാനത്തോളം കുറവാണ് ഇത് മൂലം ഉണ്ടാവുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments