Webdunia - Bharat's app for daily news and videos

Install App

ഹെക്ടറിന് പിന്നാലെ ആദ്യ ഇലക്ട്രിക് എസ്‌യുവി ZS ഇവിയെ ഇന്ത്യയിലെത്തിച്ച് എംജി, വില പുതുവർഷത്തിൽ പ്രഖ്യാപിക്കും !

Webdunia
വ്യാഴം, 5 ഡിസം‌ബര്‍ 2019 (16:42 IST)
ഇന്ത്യൻ മണ്ണിൽ അദ്യ വാഹനമായ ഹെക്ടർ പുറത്തിറക്കിയതിന് പിന്നാലെ ആദ്യ ഇലക്ട്രിക് എസ്‌യുവിയെ കൂടി ഇന്ത്യയിലെത്തിച്ച് മോറീസ് ഗ്യാരേജെസ്. ഇസെസ് എസ് ഇവി എന്ന ഇന്റെർനെറ്റ് ഇലക്ട്രിക് എസ്‌യുവിയെയാണ് എംജി ഇന്ത്യൻ വിപണിയിൽ അൺവീൽ ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ വരവിനെ കുറിച്ച് എംജി നേരത്തെ തന്നെ സൂചനകൾ നൽകിയിരുന്നു. ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് ഇലക്ട്രിക് എസ്‌യുവിയാവും ഇസെഡ് എസ് ഇവി. ഹ്യൂണ്ടായ്‌യുടെ കോന ഇലക്ട്രിക് എസ്‌യുവി മാത്രമാണ് ഇന്ത്യൻ വിപണിയിൽ എംജി ഇസെഡ് എസ് ഇവിക്ക് എതിരാളി.
 
വാഹനത്തെ വിപണിയിൽ അൺ‌വീൽ ചെയ്തു എങ്കിലും ഇസെഡ് എസ് ഇവിയുട്രെ വില സംബന്ധിച്ച വിവരങ്ങൾ എംജി പുറത്തുവിട്ടിട്ടില്ല. ജനുവരിയിൽ വാഹനത്തിന്റെ വില പ്രഖ്യാപിക്കും എന്ന് എംജി വ്യക്തമാക്കി കഴിഞ്ഞു. സ്റ്റൈലും സാങ്കേതികവിദ്യയും ഒത്തിണങ്ങിയ അത്യാധുനിക എസ്‌യുവിയാണ് ഇസെഡ് എസ് ഇവി. കോം‌പാക്ട് എസ്‌യുവി ശ്രേണിയിലാവും വാഹനം വിൽപ്പനക്കെത്തുക.
 
4,314 എംഎം നീളവും 1,809 എംഎം വീതിയും 1,620 എംഎം ഉയരവുമുണ്ട് ഇസെഡ് എസ് ഇവിക്ക് 2,579 എംഎമ്മാണ് വീൽബേസ്. ക്രോം ഫിനിഷോടുകൂടിയുള്ള ഗ്രില്ലുകൾ, എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ ടോൺ ബംബാർ എന്നിവ വാഹനന്റെ മുൻ വശത്തിന് മികച്ച ലുക്ക് തന്നെ നൽകുന്നുണ്ട്. സ്റ്റൈലിഷായ ഇന്റീരിയറിൽ സ്മാർട്ട് ഫീച്ചറുകൾ വാഹനത്തിന്റെ പ്രത്യേകതയാണ്. അധികം സ്വിച്ചുകൾ ഇല്ലാത്ത കോക്പിറ്റ് സെന്റർ കൺസോൾ ആണ് ഇന്റീരിയറിൽ എടുത്തുപറയേണ്ട കാര്യം.
 
143 പിഎസ് പവറും 353 എൻ‌എം ടോർക്കും സൃഷ്ടിക്കാൻ സാധിക്കുന്ന മോട്ടോറാണ് വാഹനത്തിന്റെ കുതിപ്പിന് പിന്നിൽ. 8.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ എഞ്ചിന് സാധിക്കും. ഒറ്റ ചാർജിൽ 340 കിലോമീറ്റർ താണ്ടാൻ വാഹനത്തിനാവും. 44.5 കിലോവാട്ട് അവർ ലിഥിയം അയൺ ബാറ്ററിയാണ് ഈ മോട്ടോറിന് വേണ്ട വൈദ്യുതി നൽകു. സ്റ്റാന്റേര്‍ഡ് 7kW ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മണിക്കൂറിനുള്ളില്‍ വാഹനം പൂര്‍ണമായി ചാര്‍ജ് ചെയ്യാം. 50kW ഫാസ്റ്റ് ചാര്‍ജറില്‍ 40 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാർജ് ചെയ്യാനാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments