Webdunia - Bharat's app for daily news and videos

Install App

അത്യാധുനിക സംവിധാനങ്ങൾ, രാജ്യത്തെ ആദ്യ ഓട്ടോണോമസ് പ്രീമിയം എസ്‌യുവി ഗ്ലോസ്റ്റർ വിപണിയൊലെത്തിച്ച് എംജി

Webdunia
തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (14:32 IST)
വാഹന പ്രേമികൾ ഏറെ കാത്തിരുന്ന ഗ്ലോസ്റ്റർ ഓട്ടോണോമസ് പ്രീമിയം എസ്‌യുവിയെ വിപണിയിലെത്തിച്ച് എംജി. 28.98 ലക്ഷമാണ് വാഹനത്തിന്റെ അടിസ്ഥാന വകഭേതത്തിന്റെ എക്സ് ഷോറൂം വില. വാഹനത്തിനായുള്ള ബുക്കിങ് എംജി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഒരു ലക്ഷം രൂപ മുൻകൂറായി നൽകി വാഹനം ബുക്ക് ചെയ്യാവുന്നതാണ്. 2+2+2-6 സീറ്റർ, 2+3+2-7 സീറ്റർ പതിപ്പുകളിൽ ലഭ്യമാകും. സെഗ്‌മെന്റിൽ തന്നെ മറ്റാരും നൽകാത്ത അധ്യാധുനിക സാങ്കേതിക വിദ്യയോടെയാണ് ഗ്ലോസ്റ്റർ വിപണിയിലെത്തുന്നത്. 
 
ഇന്റലിജന്റ് 4 വീൽഡ്രൈവ്, അഡാപ്റ്റീവ് ക്രുയിസ് കൺട്രോൾ, ഓട്ടോണൊമസ് പാർക്കിങ് എന്നിങ്ങനെ അത്യാധുനിക ഫീച്ചറുകളുമായാണ് വാഹനം വിപണിയിൽ എത്തുന്നത്. ഇത് വ്യക്തമാക്കുന്ന ടീസറുകൾ എംജി പുറത്തുവിട്ടിരുന്നു. ടെറെയ്നുകൾക്കനുസരിച്ച് വാഹനത്തെ പ്രത്യേകം നിയന്ത്രിയ്ക്കാവുന്ന സംവിധാനമാണ് ഇന്റലിജന്റ് 4 വീൽഡ്രൈവ്. ആക്സിലറേറ്റിങും ബ്രേക്കിങ്ങും ഉൾപ്പടെ സെൻസറുകളൊടെ സഹയത്തോടെ വാഹനം തനിയെ നിർവഹിയ്ക്കുന്ന സംവിധാനമാണ് അഡാപ്റ്റീവ് ക്രുയിസ് കൺട്രോൾ. 
 
മുന്നിലും പിന്നിലുമുള്ള വാഹങ്ങളും വസ്ഥുക്കളുമായുള്ള അകലം തിരിച്ചറിഞ്ഞ് വാഹനം സ്വയം നിയന്ത്രിയ്ക്കും. അതായത് ആക്സിലറേറ്ററിലും ബ്രേക്കിലും കാൽ വയ്ക്കേണ്ട ആവശ്യമില്ല ആ ജോലി വാഹനം തനിയെ ചെയ്തോളും. ഡ്രൈവർ സ്റ്റിയറിങ് നിയന്ത്രിച്ചാൽ മാത്രം മതിയാകും. സുരക്ഷിതമായ ഡ്രൈവ് ഉറപ്പുവരുത്തുന്നതിനുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം വാഹനത്തിൽ സജ്ജികരിച്ചിട്ടുണ്ട്. അപകടം ഉണ്ടാകാനുള്ള സാഹചര്യങ്ങളെ മുൻകൂട്ടി തിരിച്ചറിഞ്ഞ് ഇത് ഒഴിവാക്കാൻ സഹായിയ്ക്കുന്ന സംവിധാനമാണ് എഡിഎഎസ്.  
 
ചൈനീസ് വിപണിയിലുള്ള മാക്സിസ് ഡി 90 എന്ന എസ്‌യുവിയുടെ ഇന്ത്യൻ പതിപ്പാണ് ഗ്ലോസ്റ്റർ. വലിപ്പത്തിലും വിലയിലും സംവിധാനങ്ങളിലും ഹെക്ടറിനെകാൾ ഒരു പടി മുകളിലായിരിയ്ക്കും ഗ്ലോറ്ററിന്റെ സ്ഥാനം. അഞ്ച് മീറ്ററിന് മുകളിൽ വലിപ്പമുള്ള എസ്‌യുവിയാണ് ഗ്ലോസ്റ്റർ. വാഹനത്തിന് ഡി90യുമായി സാമ്യം തോന്നുമെങ്കിലും. ഗ്രില്ലിലും വീലുകളിലും വരുത്തിയിരിയ്ക്കുന്ന മാറ്റം വാഹനത്തിന് ഒരു പുതിയ ലുക്ക് തന്നെ നൽകുന്നു. ഇന്റീരിയറിൽ 12.3 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉൾപ്പടെയുള്ള പ്രീമിയം സംവിധാനങ്ങൾ ഒരുക്കിയിരിയ്ക്കുന്നു. 224 എച്ച് പി കരുത്ത് ഉത്പാദിപ്പിയ്ക്കാൻ ശേഷിയുള്ള 2.0 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ, 2.0 ലിറ്റർ ട്വിൻ ടർബോ ഡീസൽ എഞ്ചിനികളിലാണ് വാഹനം വിപണിയിൽ എത്തിയിരിയ്ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments