Webdunia - Bharat's app for daily news and videos

Install App

മൂന്നാഴ്ചകൾകൊണ്ട് 2,000 ബുക്കിങ് സ്വന്തമാക്കി എംജി ഗ്ലോസ്റ്റർ !

Webdunia
ബുധന്‍, 4 നവം‌ബര്‍ 2020 (15:04 IST)
മൂന്നാഴ്ചകൾകൊണ്ട് 2,000 ബുക്കിങ് സ്വന്തമാക്കി എംജിയുടെ ഫുൾസൈസ് എസ്‌യുവി ഗ്ലോസ്റ്റർ. ഉത്സവ സീസണിന് മുന്നോടിയായി വാഹനത്തെ വിപണിയിൽ എത്തിച്ചതാണ് ഈ നേട്ടം കൈവരിയ്ക്കാൻ കാരണം എന്ന് എംജി വ്യക്തതമാക്കി. 29.98 ലക്ഷമാണ് വാഹനത്തിന്റെ പ്രാരംഭ പതിപ്പിന്റ് എക്സ് ഷോറൂം വില. ഒരു ലക്ഷം രൂപ മുൻ‌കൂറായി നൽകി വാഹനം ബുക്ക് ചെയ്യാവുന്നതാണ്. 2+2+2-6 സീറ്റർ, 2+3+2-7 സീറ്റർ പതിപ്പുകളിൽ ലഭ്യമാകും. സെഗ്‌മെന്റിൽ തന്നെ മറ്റാരും നൽകാത്ത അധ്യാധുനിക സാങ്കേതിക വിദ്യയോടെയാണ് ഗ്ലോസ്റ്റർ വിപണിയിലെത്തുന്നത്. 
 
ഇന്റലിജന്റ് 4 വീൽഡ്രൈവ്, അഡാപ്റ്റീവ് ക്രുയിസ് കൺട്രോൾ, ഓട്ടോണൊമസ് പാർക്കിങ് എന്നിങ്ങനെ അത്യാധുനിക ഫീച്ചറുകളുമായാണ് വാഹനം വിപണിയിൽ എത്തുന്നത്. ഇത് വ്യക്തമാക്കുന്ന ടീസറുകൾ എംജി പുറത്തുവിട്ടിരുന്നു. ടെറെയ്നുകൾക്കനുസരിച്ച് വാഹനത്തെ പ്രത്യേകം നിയന്ത്രിയ്ക്കാവുന്ന സംവിധാനമാണ് ഇന്റലിജന്റ് 4 വീൽഡ്രൈവ്. ആക്സിലറേറ്റിങും ബ്രേക്കിങ്ങും ഉൾപ്പടെ സെൻസറുകളൊടെ സഹയത്തോടെ വാഹനം തനിയെ നിർവഹിയ്ക്കുന്ന സംവിധാനമാണ് അഡാപ്റ്റീവ് ക്രുയിസ് കൺട്രോൾ. 
 
മുന്നിലും പിന്നിലുമുള്ള വാഹങ്ങളും വസ്ഥുക്കളുമായുള്ള അകലം തിരിച്ചറിഞ്ഞ് വാഹനം സ്വയം നിയന്ത്രിയ്ക്കും. അതായത് ആക്സിലറേറ്ററിലും ബ്രേക്കിലും കാൽ വയ്ക്കേണ്ട ആവശ്യമില്ല ആ ജോലി വാഹനം തനിയെ ചെയ്തോളും. ഡ്രൈവർ സ്റ്റിയറിങ് നിയന്ത്രിച്ചാൽ മാത്രം മതിയാകും. സുരക്ഷിതമായ ഡ്രൈവ് ഉറപ്പുവരുത്തുന്നതിനുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം വാഹനത്തിൽ സജ്ജികരിച്ചിട്ടുണ്ട്. അപകടം ഉണ്ടാകാനുള്ള സാഹചര്യങ്ങളെ മുൻകൂട്ടി തിരിച്ചറിഞ്ഞ് ഇത് ഒഴിവാക്കാൻ സഹായിയ്ക്കുന്ന സംവിധാനമാണ് എഡിഎഎസ്.  
 
ഇന്റീരിയറിൽ 12.3 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉൾപ്പടെയുള്ള പ്രീമിയം സംവിധാനങ്ങൾ ഒരുക്കിയിരിയ്ക്കുന്നു. 224 എച്ച് പി കരുത്ത് ഉത്പാദിപ്പിയ്ക്കാൻ ശേഷിയുള്ള 2.0 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ, 2.0 ലിറ്റർ ട്വിൻ ടർബോ ഡീസൽ എഞ്ചിനികളിലാണ് വാഹനം വിപണിയിൽ എത്തിയിരിയ്ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments