Webdunia - Bharat's app for daily news and videos

Install App

എസ്‌യുവി ശ്രേണിയിലെ ആഡംബര കൊട്ടാരം; മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍സി ‘സെലിബ്രേഷന്‍ എഡിഷന്‍’ !

മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍സി ‘ സെലിബ്രേഷന്‍ എഡിഷന്‍‘ ഇന്ത്യയില്‍

Webdunia
ബുധന്‍, 16 ഓഗസ്റ്റ് 2017 (14:42 IST)
മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍സി സെലിബ്രേഷന്‍ എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായാണ് പെട്രോള്‍, ഡീസല്‍ എന്നീ രണ്ട് വകഭേദങ്ങളിലും സെലിബ്രേഷന്‍ എഡിഷനെ വിപണിയിലെത്തിച്ചിരിക്കുന്നത്. 50.86 ലക്ഷം രൂപയാണ് ജിഎല്‍സി 220ഡി സെലിബ്രേഷന്‍ എഡിഷന്റെ ഡല്‍ഹി ഷോറൂം വില. 
 
വാഹനത്തിന്റെ പുറത്തും അകത്തുമെല്ലാം ചില്ലറ മിനുക്കുപണികളോടെയാണ് സെലിബ്രേഷന്‍ എഡിഷന്‍ എത്തിയിരിക്കുന്നത്. എല്‍ഇഡി ലോഗോ പ്രൊജക്ടര്‍, ഗാര്‍മിന്‍ മാപ് പൈലറ്റ്, ഹൈ ഗ്ലോസ് ബ്ലാക്കിലുള്ള എക്‌സ്റ്റീരിയര്‍ മിറര്‍ ഹൗസിംങ്, സ്‌പോര്‍ട്‌സ് പെഡലുകള്‍ എന്നിങ്ങനെ ഒട്ടനവധി പുതുമകള്‍ ഈ എസ് യു വിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 
 
കോസ്‌മെറ്റിക് പരിവര്‍ത്തനങ്ങളല്ലാതെ മെക്കാനിക്കല്‍ സംബന്ധിച്ച മാറ്റങ്ങളൊന്നും കമ്പനി ഈ എസ്‌യുവില്‍ വരുത്തിയിട്ടില്ല. അതെ 2.0ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 2.1 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ എന്‍ജിനുമാണ് സെലിബ്രേഷന്‍ എഡിഷന് കരുത്തേകുന്നത്. 245 ബിഎച്ച്പി കരുത്തും 370ഏന്‍‌എം ടോര്‍ക്കുമാണ് ഇതിലെ പെട്രോള്‍ എന്‍ജിന്‍ ഉല്പാദിപ്പിക്കുക‍. 
 
അതേസമയം 170 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമാണ് ഡീസല്‍ എന്‍ജിന്‍ സൃഷ്ടിക്കുക. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ് ഇരുവകഭേദങ്ങളിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെര്‍സിഡസിന്റെ എസ് യുവി നിരയില്‍ ഏറ്റവും കരുത്തേറിയൊരു വാഹനമാണ് ജിഎല്‍സി. സെലിബ്രേഷന്‍ എഡിഷനിലൂടെ ജിഎല്‍സിയുടെ പ്രചാരം വര്‍ധിപ്പിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments