Webdunia - Bharat's app for daily news and videos

Install App

ന്യൂ ജനറേഷന്‍ മാരുതി സ്വിഫ്റ്റ് ഡിസയർ - അറിയേണ്ടതെല്ലാം !

ന്യൂ ജനറേഷന്‍ സ്വിഫ്റ്റ് ഡിസയര്‍ വിപണിയില്‍

Webdunia
ശനി, 27 മെയ് 2017 (12:17 IST)
2017 ൽ വാഹന വിപണി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ന്യൂ ജനറേഷന്‍ സ്വിഫ്റ്റ് ഡിസയര്‍ വിപണിയിലെത്തി. പുതിയ മാരുതി ഡിസയറിന്റെ പെട്രോള്‍ വേരിയന്റ് 5.5 ലക്ഷം രൂപ മുതലും ഡീസല്‍ വേരിയന്റ്  6.8 ലക്ഷം രൂപ മുതലുമാണ് ആരംഭിക്കുന്നത്. അതേസമയം അരങ്ങേറ്റം കുറിച്ച അന്നു തന്നെ വാഹനത്തിന് 33,000ലധികം ബുക്കിങ്ങുകള്‍ നേടാനായത് വലിയ നേട്ടമായാണ് കമ്പനി കണക്കാക്കുന്നത്. 
 
1.2 ലിറ്റർ കെ–സീരീസ് എഞ്ചിനാണ് പെട്രോൾ വേരിയന്റിന് കരുത്തെകുന്നത്. പരമാവധി 81.8 ബി എച്ച് പി  കരുത്തും 113 എൻ എം ടോർക്കും സൃഷ്ടിക്കാന്‍ ഈ എഞ്ചിന് സാധിക്കും. ലീറ്ററിന് 22 കിലോമീറ്റർ വരെയാണ് ഇന്ധനക്ഷമത. അതേസമയം 1.3 ലിറ്റർ ഡിഡിഐസ് ഡീസൽ എഞ്ചിന്‍ പരമാവധി 151.5 ബി എച്ച് പി കരുത്തും 190 എൻ എം ടോർക്കും ഉല്പാദിപ്പിക്കും. അതോടൊപ്പംതന്നെ ലീറ്ററിന് 28.4 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ്   
ഈ വേരിയന്റിന് ലഭിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
മാരുതി സ്വിഫ്റ്റ്-ഡിസയർ മോഡലുകളും വിലകളും:
 
പെട്രോൾ വേരിയെന്റില്‍ എല്‍എക്സ്‍ഐ, എല്‍എക്സ്‍ഐ - ഓപ്ഷന്‍ ഓ, എല്‍എക്സ്‍ഐ-ഓപ്ഷന്‍, വി‍എക്സ്‍ഐ, വി‍എക്സ്‍ഐ ഓപ്ഷനല്‍‍,  വി‍എക്സ്‍ഐ-എടി, സെഡ്‍‍എക്സ്‍ഐ, വി‍എക്സ്‍ഐ-എടി ഓപ്ഷനല്‍ എന്നിങ്ങനെയാണ് പുതിയ ഡിസയര്‍ എത്തുന്നത്. ഈ വകഭേദങ്ങള്‍ക്ക് യഥാക്രമം 5.5 ലക്ഷം, 5.5 ലക്ഷം, 5.8 ലക്ഷം,  6.2 ലക്ഷം, 6.5 ലക്ഷം, 7.1 ലക്ഷം, 7.2 ലക്ഷം, 7.3 ലക്ഷം എന്നിങ്ങനെയാണ് ഷോറൂമിലെ വിലകള്‍. 
 
അതേസമയം, ഐഡിഐ, എല്‍ഡിഐ ഒപ്ഷനല്‍, വിഡിഐ, വിഡിഐ ഒപ്ഷനല്‍, സെഡ്‌ഡിഐ, എഎംടി സെഡ്‌ഡിഐ എന്നീ വേരിയന്റിലാണ് ഡീസല്‍ ഡിസയര്‍ വന്നെത്തുന്നത്. ഇവയ്ക്കാവട്ടെ 6.8 ലക്ഷം, 7.1 ലക്ഷം, 7.3 ലക്ഷം, 7.5 ലക്ഷം, 8.3 ലക്ഷം, 8.8 ലക്ഷം എന്നിങ്ങനെയാണ് ഷോറൂം വിലകള്‍.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments