Webdunia - Bharat's app for daily news and videos

Install App

ജിപ്‌സിയുടെ ന്യു ജനറേഷൻ പിൻമുറക്കാരനാകാൻ കരുത്തൻ ജി‌മ്നി വരുന്നു !

Webdunia
തിങ്കള്‍, 12 ഓഗസ്റ്റ് 2019 (13:50 IST)
ഇന്ത്യയിലാകെ തരംഗമായി മാറിയ മാരുതി സുസൂക്കിയുടെ വാഹനമാണ് ജിപ്സി. ഏത് പ്രതലത്തിലൂടെയും എളുപ്പത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന വാഹനത്തെ ഇന്ത്യൻ സൈനിക വിഭാഗങ്ങളും ഉപയോഗപ്പെടുത്തി. മിക്ക സംസ്ഥാനങ്ങളിലും പൊലീസേനയുടെയും ഭാഗമായിരുന്നു ജിപ്സി. ഇടക്ക് വാഹനത്തിന്റെ നിർമ്മാണം അവസാനിപ്പിക്കാൻ മാരുതി സുസൂക്കി തീരുമാനിച്ചിരുന്നു എങ്കിലും. വാഹനത്തിന് ലഭിക്കുന്ന സ്വീകാര്യത കാരണം തീരുമാനം മാറ്റുകയായിരുന്നു.
 
ജിപ്സിക്ക് പിൻഗാമിയായി സുസൂക്കി തങ്ങളുടെ കരുത്തൻ ജിമ്‌നിയെ ഇന്ത്യയിൽ എത്തിക്കാൻ തയ്യാറെടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. അടുത്ത വർഷത്തോടെ ജി‌മ്നിയുടെ ഒന്നാം തലമുറ പതിപ്പിന്റെയും ജിപ്‌സിയുടെ നാലം തലമുറ പതിപ്പിന്റെയും നിർമ്മാണം ഇന്ത്യയിൽ ആരംഭിക്കാൻ മാരുതി സുസൂക്കി ലക്ഷ്യമിടുന്നതായാണ് സൂചന. ഓഫ്റോഡ് സ്പോർട്ട്‌സ് വാഹനമായും ദൈനംദിന ആവശ്യങ്ങൾക്കും ഒരുപോലെ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന സുസൂക്കിയുടെ എസ്‌യുവിയാണ് ജിമ്‌നി. 
 
കഴിഞ്ഞ വർഷമാണ് ജമ്‌നിയെ ജപ്പാൻ വിപണിയിലെത്തിയത്. തുടർന്ന് അന്താരാഷ്ട്ര വിപണികളിൽ ജിമ്‌നി മികച്ച പ്രകടനമാണ് കഴ്ചവച്ചത്, നിലവിൽ ജപ്പാനിൽ നിർമ്മിച്ച് മറ്റുരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന രീതിയാണ് ഉള്ളത്. എന്നാൽ ജി‌മ്നിയുടെ നിർമ്മാണം ഇന്ത്യൻ വിപണിയിൽ ആരംഭിക്കുന്നതോടെ വഹനത്തിന്റെ കയറ്റുമതി കേന്ദ്രമായി ഇന്ത്യ മാറിയേക്കും.
 
660 സിസി, ത്രീ സിലണ്ടർ, ടർബോ പെട്രോൾ എൻജിനിലണ് വാഹനം ജപ്പാൻ വിപണിയിലുള്ളത്ത് എന്നാൽ മറ്റു രാജ്യങ്ങളിൽ 104 ബി എച്ച് പിയോളം കരുത്തും 138 എൻ എം ടോർക്കും സൃഷ്ടീക്കുന്ന 1.5. ലീറ്റർ, ഫോർ സിലിണ്ടർ, കെ സീരീസ്, നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിൻ വകഭേതത്തിലാണ് വാഹനം വിൽപ്പനക്കുള്ളത്. ഇന്ത്യയിൽ എർട്ടിഗയിലും സിയസിലു ഉപയോഗിച്ചിരിക്കുന്നതും ഈ എഞ്ചിൻ തന്നെയാണ്. ഇതേ 1.5 നാചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ തന്നെയാകും ജി‌മ്നി ഇന്ത്യൻ വിപണിയിലും എത്തുക . 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments