ജനപ്രിയ യൂട്ടിലിറ്റി വാഹനമായ ബൊലേറൊ പവർപ്ലസിന് പുതിയ പതിപ്പുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഉത്സവ കാലത്തോടനുബന്ധിച്ചാണ് കൂടുതൽ സ്പോർട്ടീവായ പുതിയ പതിപ്പിനെ മഹീന്ദ്ര വിപണിയിലെത്തിക്കുന്നത്. പുതിയ പതിപ്പിന്റെ 1000 യൂണിറ്റുകൾ മാത്രമേ വിൽപ്പനക്കെത്തിക്കു എന്ന് മഹീന്ദ്ര വ്യക്തമാക്കി കഴിഞ്ഞു.
9.08 ലക്ഷം രൂപയാണ് ബൊലേറോ പവർ പ്ലസ് സ്പെഷ്യൽ എഡിഷന്റെ എക്സ് ഷോറൂം വില. ബൊലേറോ പവർ പ്രസ് ഉയർന്ന വകഭേതമായ സെഡ്എൽഎക്സിനേക്കാൾ 22,000 രൂപ കൂടുതലാണ് സ്‌പെഷ്യൽ എഡിഷന്. നിരവധി മാറ്റങ്ങളുമായാണ് സ്പെഷ്യൽ എഡിഷൻ ബൊലേറൊ പവർ പ്രസ്സ് വിപണിയിലെത്തുന്നത്.
മുന്നിലെയും പിന്നിലെയും സ്കഫ് പ്ലേറ്റുകൾ, ഫോഗ് ലാംപ്, സ്റ്റോപ് ലൈറ്റോടുകൂടിയ പിൻ സ്പോയ്‌ലർ, പുതിയ അലോയ് വീലുകൾ. സ്പെഷ്യൽ എഡിഷനെ സൂചിപ്പിക്കുന്ന ബോഡി ഗ്രാഫിക്സ് എന്നിവയാണ് പുറത്തെ പ്രധാന മാറ്റങ്ങൾ. പുതിയ സീറ്റുകൾ സ്പെഷ്യൽ എഡിഷൻ സ്റ്റിയറിംഗ് വീൽ എന്നിവ ഇന്റീരിയറിൽ പുതിയതാണ്. ഡ്രൈവർ എയർ ബാഗ്, എബിഎസ്, പാർക്കിങ് സെൻസർ എന്നീ സുരക്ഷാ സംവിധാനളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. 71 ബിഎച്ച്പി കരുത്തും 195 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 1.5 ലിറ്റർ 3 സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്.