ദേവികയെ കൊലപ്പെടുത്താൻ പ്രതി മിഥുൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന വെളിപ്പെത്തലുമായി മരിച്ച ദേവികയുടെ സഹപാഠികൾ. ബുധനാഴ്ച വൈകിട്ട് അത്താണിയിൽ ദേവിക പഠിക്കുന്ന ട്യൂഷൻ സെന്ററിൽ മിഥുൻ പോയിരുന്നു. 'അവസാനമായി നിന്റെ വായിൽനിന്നും കേൾക്കനാണ് വന്നത്' എന്നായിരുന്നു മിഥുൻ പറഞ്ഞത് എന്ന് ട്യൂഷൻ സെന്ററിലെ ദേവികയുടെ സുഹൃത്ത് പറയുന്നു.
പ്രണയത്തിന് താൽപര്യമില്ല എന്ന് പറഞ്ഞപ്പോൾ 'അവസാന വാക്കാണോ' എന്നായിരുന്നു മിഥുന്റെ പ്രതികരണം. കുറച്ചുകഴിഞ്ഞു വീണ്ടു ഇതേ ചോദ്യവുമായി മിഥുൻ ദേവികയെ ശല്യപ്പെടുത്തിരുന്നു എന്ന് സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബുധനാഴ്ച സ്കൂളിലെത്തിയും മിഥുൻ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്.
ഇതിനു സേഷം ആലോചിച്ചുറപ്പിച്ചായിരുന്നു മിഥുൻ ദേവികയുടെ വീട്ടിലെത്തിയത്. രാത്രി പന്ത്രണ്ട് മണിയോടെ വീട്ടിലെത്തി മിഥുൻ വാതിലിൽ മുട്ടുകയായിരുന്നു. പെട്രോളിൽ കുളിച്ചുനിന്നിരുന്ന മിഥുൻ ദേവികയുടെ ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തി. മകളെ രക്ഷിക്കൻ ശ്രമിക്കുന്നതിനിടെ പിതാവ് ഷാലനും പൊള്ളലേറ്റു. അമ്മ മോളി ഇളയ കുഞ്ഞുമായി ഓടി രക്ഷപ്പെടുകയായിരുന്നു. ദേവിക സംഭവസ്ഥലത്തുവച്ചും മിഥുൻ ആശുപത്രിയിൽവച്ചുമാണ് മരിച്ചത്.