കെയുവി 100 ന്റെ ഇലക്ട്രിക് പതിപ്പ് ഇ കെയുവി 100 ഉടൻ വിപണീയിൽ എത്തിയ്ക്കാൻ തയ്യാറെടുത്ത് മഹീന്ദ്ര. ഇന്ത്യൻ വിപണിയിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഇലക്ട്രിക് കാറായി ഇ കെയുവി 100 മാറിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ടാറ്റ ടിഗോർ ഇവിയാണ് നിലവിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭിയ്ക്കുന്ന ഇലക്ട്രിക് കാർ. അടുത്ത മാസം തന്നെ ഇ കെയുവി 100 വിപണിയിലെ അവതരിപ്പിച്ചേയ്ക്കും. ഡൽഹി ഓട്ടോ എക്സ്പോയിൽ ഇ കെയുവി 100നെ മഹീന്ദ്ര പ്രദർശിപ്പിച്ചിരുന്നു.
സാധാരണ കെയുവി 100ൽ നിന്നും ഇലക്ട്രിക് പതിപ്പിന് കാഴ്ചയില്‍ കാര്യമായ വ്യത്യാസമില്ല. അടച്ച മുന്‍ ഗ്രില്‍, മുന്‍ ഫെന്‍ഡറിലെ ചാര്‍ജിങ് പോർട്ട് എന്നിവയാണ് വൈദ്യുത കെയുവി 100ൽ കാഴ്ചയിലുള്ള പ്രധാന മാറ്റം. 40 കിലോവാട്ട് വൈദ്യുത മോട്ടോറാണ് ഇ കെയുവി 100 എസ്‌യുവിക്ക് കരുത്തുപകരുക. 53 ബിഎച്ച്‌പി കരുത്തും 120 എന്‍എം ടോർക്കും ഈ മോട്ടോറിന് സൃഷ്ടിയ്ക്കാനാകും. 15.9 കിലോവാട്ട് അവര്‍ ലിതിയം അയണ്‍ ബാറ്ററി പായ്ക്കാണ് വാഹനത്തിന് വേണ്ട വൈദ്യുതി നൽകുക. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ പിന്നിടാന്‍ ഈ ബാറ്ററി പായ്ക്ക് വകഭേതത്തിനാകും.