42,000 എന്ന എക്കാലത്തെയും ഉയച്ചയിൽ കൊടി നാട്ടിയ ശേഷം, സ്വർണവിലയിൽ തുടർച്ചയായ ഇടിവ്, ഇന്നലെ 800 രൂപ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്ന് 1,600 രൂപയാണ് കുറഞ്ഞത്. ഇതീടെ ഒരു പവൻ സ്വർണത്തിന്റെ വില 39,200 രുപയായി കുറഞ്ഞു. മൂന്ന് ദിവസത്തിനിടെ 2,800 രൂപയാണ് സ്വർണവിലയിൽ ഇടിവുണ്ടായത്.
200 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5,000 രുപയിൽ താഴെയെത്തി. 4,900 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഡോളറിന്റെ മൂല്യം ശക്തിയാർജിയ്ക്കാൻ തുടങ്ങിയതാണ് സ്വർണവിലയിൽ ഇടിവുണ്ടാകാൻ കാരണം. ഈ മാസത്തിന്റെ തുടക്കത്തിൽ തന്നെ സ്വർണവിലയിൽ തുടർച്ചയായ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇടയ്ക്ക് നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ വലിയ വർധനവ് ഉണ്ടായതോടെയാണ് പാവന് വില 42,000 എന്ന നിലയിൽ എത്തിയത്.