Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

രാജ്യം കാത്തിരുന്ന എൽഐ‌സി ഐപിഒ മെയ് നാല് മുതൽ: വിശദാംശങ്ങൾ അറിയാം

രാജ്യം കാത്തിരുന്ന എൽഐ‌സി ഐപിഒ മെയ് നാല് മുതൽ: വിശദാംശങ്ങൾ അറിയാം
, ചൊവ്വ, 26 ഏപ്രില്‍ 2022 (19:33 IST)
എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്പന സംബന്ധിച്ച് ബോര്‍ഡിന്റെ അന്തിമ തീരുമാനം ചൊവാഴ്ചയുണ്ടാകും. ഐപിഒ തീയതി, ഓഹരിയുടെ വില, ലോട്ട് സൈസ്, പോളിസി ഉടമകള്‍ക്കുള്ള വിഹിതം, കിഴിവ് എന്നിവ സംബന്ധിച്ചു കാര്യങ്ങൾ ബോർഡ് യോഗത്തിന് ശേഷം പ്രഖ്യാപിക്കും.
 
മെയ് നാലു മുതല്‍ ഒമ്പതുവരെയായിരിക്കും ഐപിഒയ്ക്ക് അപേക്ഷിക്കാനുള്ള തിയതികളെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ് ലക്ഷം കോടി മൂല്യമുള്ള ഐപിഒ രാജ്യത്തെ ഏറ്റവും വലിയ പബ്ലിക് ഇഷ്യുവായിരിക്കും. എൽഐ‌സി പോളിസി ഉടമകൾക്ക് ഇഷ്യൂ സൈസിന്റെ 10 ശതമാനം നീക്കിവെയ്ക്കും. ജീവനക്കാർക്ക് 5 ശതമാനവും 35 ശതമാനം റീട്ടേയ്‌ൻ നിക്ഷേപകർക്കും നൽകി.
 
നടപ്പ് സാമ്പത്തിക വർഷം ഓഹരി വിറ്റഴിച്ച് 65,000 കോടി സമാഹരിക്കാനാണ് എൽഐ‌സി ലക്ഷ്യമിടുന്നത്. 29 കോടി പോളിസി ഉടമകളുള്ള എൽഐ‌സി രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ്. 22 കോടിയോളം ഓഹരികൾ വിറ്റ് 3.5 ശതമാനം ഉടമസ്ഥാവകാശമാ കമ്പനി നിക്ഷേപകർക്ക് കൈമാറുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജഹാംഗീർ‌പുരി മോഡൽ കെട്ടിടം പൊളിക്കൽ ഗുജറാത്തിലും