Webdunia - Bharat's app for daily news and videos

Install App

പണി തുടങ്ങി, സെൽടോസ് സൂപ്പർ ഹിറ്റായതിന് പിന്നാലെ കാർണിവലിനെ എത്തിക്കാൻ കിയ !

Webdunia
ശനി, 14 ഡിസം‌ബര്‍ 2019 (16:33 IST)
ഇന്ത്യയിൽ അരങ്ങേറ്റത്തിൽ തന്നെ മികച്ച പ്രതികരണമാണ് കിയ സെൽടോസിന് ലഭിച്ചത്. ഇന്ത്യയിൽ ഏറ്റവും അധികം വിൽക്കപ്പെടുന്ന എസ്‌യുവിയാണ് ഇപ്പോൾ സെൽടോസ് പിന്നാലെ പ്രീമിയം എംപിവിയെ ഇന്ത്യൻ വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കിയ. ചില രാജ്യങ്ങളിൽ ഗ്രാൻഡ് കാർണിവൽ എന്നും ചിലയിടങ്ങളിൽ സെഡൊണ എന്നും പേരുള്ള എംപിവിയെയാണ് കിയ ഇന്ത്യയിൽ എത്തിക്കുന്നത്. ആന്ധ്രാപ്രദേശിലെ അനന്തപൂരിലുള്ള കിയയുടെ പ്ലാന്റിൽ വാഹനത്തിന്റെ നിർമ്മാണം ആരംഭിച്ചു.  
 
സെൽടോസിന് ശേഷം ഓരോ ആറുമാസത്തിലും പുതിയ വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കും എന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്ത വർഷം ആദ്യത്തോടെ തന്നെ വാഹനം ഇന്ത്യൻ വിപണിയിലെത്തും. 2020 ന്യൂഡൽഹി ഓട്ടോ എക്സ്‌പോയിലൂടെ ആയിരിക്കും വാഹനത്തെ ആദ്യം പ്രദർശിപ്പിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 
വാഹനത്തിന്റെ 7,8, 9, 11 സീറ്റർ വകഭേതങ്ങൾ അന്താരാഷ്ട്ര വിപണിയിൽ ഉണ്ടെങ്കിലും സെവൻ സീറ്റർ പതിപ്പായിരിക്കും ഇന്ത്യയിൽ എത്തുക. വഹനത്തിന് അഞ്ച് വാതിലുകൾ ഉണ്ട് എന്നതിനാൽ യാത്രികർക്ക് ഏറെ സൗകര്യപ്രദമായിരിക്കും. ഡ്യുവൽ സൺറൂഫ് ഉൾപ്പടെയുള്ള അത്യാധുനിക സജ്ജികരണങ്ങളുമായാണ് വാഹനം എത്തുക. 200 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.2 ലിറ്റർ ഡീസൽ എഞ്ചിനായിരിക്കും വാഹനത്തിന് കരുത്ത് പകരുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

അടുത്ത ലേഖനം
Show comments