Webdunia - Bharat's app for daily news and videos

Install App

തകര്‍പ്പന്‍ ഓഫറുകള്‍ക്ക് മുടക്കമില്ല; ഉപഭോക്‍താക്കളെ കൈവിടാതെ ജിയോ

തകര്‍പ്പന്‍ ഓഫറുകള്‍ക്ക് മുടക്കമില്ല; ഉപഭോക്‍താക്കളെ കൈവിടാതെ ജിയോ

Webdunia
വെള്ളി, 30 മാര്‍ച്ച് 2018 (20:33 IST)
മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് രംഗത്ത് വിപ്ലവം സൃഷ്‌ടിച്ച ജിയോ പുതിയ ഓഫറുകളുമായി വീണ്ടും രംഗത്ത്. നിലവിലുള്ള പ്രാഥമിക അംഗങ്ങൾക്കാണ് മികച്ച ഓഫര്‍ കമ്പനി നല്‍കുന്നത്. ഓഫറുകളുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഉപഭോക്‍താക്കളെ ഞെട്ടിച്ച് ജിയോ വീണ്ടും രംഗത്തു വന്നത്.

2018 മാർച്ച് 31വരെ മാത്രമുണ്ടായിരുന്ന സമ്പൂർണ്ണ അംഗത്വ ഓഫര്‍ എല്ലാ ജിയോ പിആർഎഎംഎ അംഗങ്ങൾക്കും ഒരു വര്‍ഷം കൂടി തുടരാം. നിലവിലെ പ്ലാന്‍ ഇവര്‍ പുതുക്കേണ്ട ആവശ്യം ഇതോടെ ഇല്ലാതാകും. അടുത്ത ഒരു വര്‍ഷത്തേക്ക് കൂടിയാണ് പിആർഎഎംഎ അംഗങ്ങൾക്ക് ഓഫര്‍ നീട്ടി നല്‍കിയിരിക്കുന്നത്.

പിആർഎഎംഎ അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് പുതിയ അംഗത്വം സ്വീകരിക്കുന്നതിന് 99 രൂപ നല്‍കി പ്രൈം മെമ്പർഷിപ്പ് എടുക്കാവുന്നതാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഇതോടെ 175 ദശലക്ഷം ജിയോ പ്രൈമറി അംഗങ്ങൾക്ക് മികച്ച ഓഫറാണ് ലഭ്യമാകുന്നത്.

ജിയോയുടെ പുതിയ തീരുമാ‍നത്തോടെ ഉപയോക്‍താക്കള്‍ക്ക് ആ‍കര്‍ഷകമായ നേട്ടങ്ങള്‍ ഇതോടെ സ്വന്തമാക്കാം. 550 ലൈവ് ചാനലുകള്‍, 6,000 സിനിമകള്‍, വീഡിയോകള്‍, ടെലിവിഷന്‍ സീരിയലുകള്‍, ഒരു കോടിയിലേറെ പാട്ടുകള്‍, 5,000 മാഗസിന്‍‌സ്, ന്യൂസ് പേപ്പറുകള്‍ എന്നിവയും ഇതോടെ ഉപയോക്‍താക്കള്‍ക്ക് അടുത്തെത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments