ഐടി കമ്പനികളിലെ പിരിച്ചുവിടല്‍ രണ്ടു വര്‍ഷത്തേക്കു തുടരും; ജീവനക്കാര്‍ ആശങ്കയില്‍
ഐടി കമ്പനികളിലെ പിരിച്ചുവിടല്‍ രണ്ടു വര്‍ഷത്തേക്കു തുടരും
ഐടി ജീവനക്കാരെ ആശങ്കപ്പെടുത്തുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. രാജ്യത്തെ പ്രധാന ഐടി കമ്പനികളിൽ ഇപ്പോൾ നടന്നുവരുന്ന പിരിച്ചുവിടൽ രണ്ടു വർഷത്തേക്കു തുടരുമെന്നാണ് ഈ മേഖലയിലെ വിദഗ്ദര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഇൻഫോസിസ്, കോഗ്നിസന്റ്, ടെക് മഹീന്ദ്ര എന്നീ രാജ്യത്തെ പ്രധാന ഐടി കമ്പനികളാണ് പിരിച്ചുവിടൽ തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്.
പതിനായിരക്കണക്കിനാളുകളെ ജോലിയില്‍ നിന്ന് നീക്കാനാണ് കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഗ്ലോബൽ ഹണ്ട് എംഡി സുനിൽ ഗോയ പറഞ്ഞു.
അമേരിക്ക, സിംഗപ്പൂർ, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ ജോലി വീസാ പ്രതിസന്ധിയും കൃത്രിമ ബുദ്ധിയും റോബോട്ടിക് സംവിധാനങ്ങളും ക്ലൗഡ് കമ്പ്യൂട്ടിംഗുമാണ് തൊഴിലാളികളെ പിരിച്ചു വിടാന്‍ കാരണമാകുന്നത്.