മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനം: ജവാന്റെ വീട്ടില്‍ എസിയും സോഫയും അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കി - ശേഷം സംഭവിച്ചത് ഇങ്ങനെ
വീരമൃത്യു വരിച്ച ജവാന്റെ വീട്ടില്‍ യോഗിയ്ക്കായി വിഐപി സൗകര്യങ്ങള്‍
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും വിവാദത്തില്‍. പാകിസ്താന് വധിച്ച് മൃതദേഹം വികൃതമാക്കിയ ബിഎസ് ജവാന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജവാന്റെ വീട്ടില്‍ വി ഐ പി സൗകര്യങ്ങള്‍ ഒരുക്കിയത് വിവാദത്തിലേക്ക്.
പാകിസ്താന് വധിച്ച് മൃതദേഹം വികൃതമാക്കിയ ബിഎസ് ജവാന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ യോഗിയ്ക്ക് ജവാന്റെ വീട്ടില്‍ എ സി, സോഫ, കര്ട്ടന്, കസേര, കാര്‍പെറ്റ് തുടങ്ങിയവ എത്തിക്കുകയും മുഖ്യമന്ത്രി തിരിച്ചുപോയതിന് പിന്നാലെ ഇവ തിരിച്ച് കൊണ്ടുപോവുകയുമായിരുന്നു.
ഈ കാര്യം വെളിപ്പെടുത്തിയത് സൈനീകന്റെ സഹോദരന് ദയാശങ്കറാണ്. ഇത് തികച്ചു അപമാനകരമായെന്നും അദ്ദേഹം വ്യക്തമാക്കി. ജവാന്റെ വീട്ടില്‍ ഏതാണ്ട് 25 മിനിട്ട് സമയമാണ് മുഖ്യമന്ത്രി ചെലവഴിച്ചത്. നാല് ലക്ഷം രൂപയുടെ ചെക്കും കൈമാറിയിരുന്നു.