Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പവന് 800 രൂപ വർധിച്ചു, വീണ്ടും 40,000ൽ തിരികെയെത്തി സ്വർണവില

പവന് 800 രൂപ വർധിച്ചു, വീണ്ടും 40,000ൽ തിരികെയെത്തി സ്വർണവില
, ചൊവ്വ, 18 ഓഗസ്റ്റ് 2020 (10:46 IST)
തുടർച്ചയായി വലിയ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് 800 രൂപ വർധിച്ചതോടെ ഒരു പവന് സ്വർണത്തിന്റെ വില വീണ്ടും 40000ൽ എത്തി. ഗ്രാമിന് വില 5000 രുപയായി ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,987.51 ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നതോടെയാണ് ആഭ്യന്തര വിപണിയിലും വില ഉയർന്നത്.
 
ഡോളറിന്റെ തകർച്ചയാണ് നിലവിലെ വില വർധനയ്ക്ക് കാരണം. ആഗസ്റ്റ് ഏഴിന് 42,000 എന്ന ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയതിന് പിന്നാലെ തുടർച്ചായായ ഇടിവ് രേഖപ്പെടുത്തി 39,200 രൂപയലേയ്ക്ക് സ്വർണവില താഴ്ന്നിരുന്നു. ഡോളർ ശക്തിയാർജ്ജിച്ചതും, റഷ്യയുടെ കൊവിഡ് വാക്സീൻ പ്രഖ്യാപനവും ആഗോള വിപണിയിൽ പ്രതിഫലിച്ചതാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്താൻ കാരണമായത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകന്റെ ഭാര്യയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു