നിലവിലുള്ള കൊവിഡ് 19 വൈറസിനേക്കാൾ പത്ത് മടങ്ങ് രോഗവ്യാപനശേഷിയുള്ള കൊറോണ വൈറസിന്റെ പുതിയ ജനിതക രൂപത്തെ മലേഷ്യയിൽ കണ്ടെത്തി. നേരത്തെ മറ്റു ചില രാജ്യങ്ങളിൽ കണ്ടെത്തിയ D614G എന്ന ജനിതക മാറ്റം സംഭവിച്ച അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസിനെയാണ് കണ്ടെത്തിയിരിയ്ക്കുന്നത്. ഒരു ക്ലസ്റ്റിറിലെ 45 കേസുകളിലെ മൂന്ന് പേരിലാണ് ഈ വൈറസ് സാനിധ്യം കണ്ടെത്തിയത്.
ഇന്ത്യയില്‍ നിന്നും മടങ്ങിയെത്തിയ ഒരു റസ്‌റ്റോറന്റ് ഉടമയിലാണ് ഈ വൈറസ് ആദ്യം കണ്ടെത്തുന്നത്. 14 ദിവസം ഹോം ക്വാറന്റീനിൽ കഴിയണം എന്ന നിര്‍ദേശം ലംഘിച്ചതിന് ഇദ്ദേഹത്തിന് അഞ്ചുമാസം തടവും പിഴയും വിധിച്ചിരുന്നു. ഫിലിപ്പീന്‍സില്‍ നിന്നും മടങ്ങിയെത്തിയ ആളുകളുടെ ക്ലസ്റ്ററിലും ഈ വൈറസിനെ കണ്ടെത്തിയിട്ടുണ്ട്. അതീതീവ്ര വ്യാപനശേഷിയുള്ള വൈറസ് സാനിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ മലേഷ്യ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി.