Webdunia - Bharat's app for daily news and videos

Install App

ഇതുവരെ ഐടി റിട്ടേൺ ഫയൽ ചെയ്തില്ലെ? ഓഗസ്റ്റ് ഒന്ന് മുതൽ കാത്തിരിക്കുന്നത് പിഴ

Webdunia
ശനി, 22 ജൂലൈ 2023 (14:49 IST)
ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി തീരാന്‍ ഇനി 10 ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ ആണ് ഫയല്‍ ചെയ്യേണ്ടത്. നിലവില്‍ നികുതിദായകന്റെ സാമ്പത്തിക ആവശ്യങ്ങള്‍ അനുസരിച്ച് പഴയ നികുതി ഘടനയോ പുതിയ നികുതി സ്‌കീമോ പ്രകാാരം റിട്ടേണ്‍ ഫയല്‍ ചെയ്യാവുന്നതാണ്.
 
വ്യക്തിഗത വിവരങ്ങള്‍, നികുതി കണക്കുകള്‍,നിക്ഷേപം,വരുമാന രേഖകള്‍ തുടങ്ങിയവയാണ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ സമര്‍പ്പിക്കേണ്ടത്. ഇതിന് പുറമെ പാന്‍,ആധാര്‍ കാര്‍ഡ് എന്നിവയും റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അത്യാവശ്യമാണ്. നിലവില്‍ ഐടിആര്‍1, ഐടിആര്‍2, എന്നിങ്ങനെ 4ഫോമുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. വരുമാനത്തിനനുസരിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഉപയോഗിക്കേണ്ട ഫോമുകളിലും വ്യത്യാസം വരും. ജൂലൈ 31നകം റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഓഗസ്റ്റ് 1 മുതല്‍ പിഴ ഒടുക്കണം. അഞ്ചുലക്ഷത്തില്‍ താഴെയാണ് വാര്‍ഷിക വരുമാനമെങ്കില്‍ ഓഗസ്റ്റ് ഒന്നിന് ശെഷം റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരില്‍ നിന്നും 1000 രൂപയാണ് പിഴയായി ഈടാക്കുക. അഞ്ചുലക്ഷത്തിന് മുകളിലാണ് വരുമാനമെങ്കില്‍ 5000 രൂപ പിഴ നല്‍കണം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments