Webdunia - Bharat's app for daily news and videos

Install App

കൂടുതൽ പ്രീമിയം, അടിമുടി മാറ്റങ്ങളുമായി i20 വരുന്നു, രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യൂണ്ടായ്

Webdunia
തിങ്കള്‍, 10 ഫെബ്രുവരി 2020 (14:31 IST)
2014ൽ വിപണിയിലെത്തി ഇന്ത്യൻ വാഹനം ലോകത്ത് ഏറെ സ്വീകാര്യത നേടിയ പ്രീമിയം ഹാച്ച്‌ബാക്കാണ് ഹ്യുണ്ടായ് ഐ20. ഇപ്പോഴിതാ വാഹനത്തെ കൂടുതൽ പ്രീമിയമാക്കി പരിഷ്കരിച്ച പതിപ്പ് വിപണിയിൽ എത്തിയ്ക്കാൻ തയ്യാറെടുക്കുകയാണ് ഹ്യൂണ്ടായി. പരിഷ്കരിച്ച ഐ20യുടെ രേഖാചിത്രങ്ങൾ ഹ്യൂണ്ടായ് പുറത്തുവിട്ടു. ജനീവ മോട്ടോർ ഷോയിൽ വാഹനത്തെ അവതരിപ്പിയ്ക്കും എന്ന് ഹ്യുണ്ടായ് വ്യക്തമാക്കി കഴിഞ്ഞു. 2020 അവസാനത്തോടെ വാഹനം ഇന്ത്യയിലെത്തിയത് 
 
വലിപ്പം കൂടിയ കാസ്‌കെഡിങ് ഗ്രില്ലുകളാണ് വഹനത്തിന്റെ ഡിസൈനിൽ ആദ്യം ശ്രദ്ധയിൽപ്പെടുന്ന മാറ്റം. കൂടുതൽ സ്പോട്ടീവ് ആയ ബോഡിലൈനുകൾ വാഹനത്തിൽ കാണാം, ക്രിസ് ലൈനുകൾ ഉള്ള ബംബറുകളും പുതിയ വാഹനത്തിൽ കാണം. ഡയമണ്ട് കട്ട് അലോയ് വീലുകളാണ് വാഹനത്തിൽ പുതുതായി സ്ഥാനം പിടിച്ചിരിയ്ക്കുന്നത്.  വാഹനത്തിന്റെ അകത്തളത്തിൽ കൂടുതൽ പ്രീമിയം സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 
 
10.25 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് ഇന്റീരിയറിൽ എടുത്തുപറയേണ്ട കാര്യങ്ങളിൽ ഒന്ന്. മുന്നിലും ആംറെസ്റ്റുകൾ, വയർലെസ് ചാർജിങ് തുടങ്ങിഒയ പ്രിമിയം സൗകര്യങ്ങൾ വാഹനത്തിൽ ഉണ്ടായിരിയ്ക്കും. ആറ് എയർബാഗുകളുടെ സുരക്ഷയും വാഹനത്തിന്റെ പ്രത്യേകതയാണ്. 1.2 ലിറ്റർ നാച്ചുറലി ആസ്‌പിരേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ പെട്രോൾ തുടങ്ങി മൂന്ന് എഞ്ചിന് പതിപ്പുകളിലായിരിയ്ക്കും വാഹനം വിപണിയിൽ എത്തിയത്. 

ഫോട്ടോ ക്രെഡിറ്റ്സ്: കാർ ആൻഡ് ബൈക്സ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments