Webdunia - Bharat's app for daily news and videos

Install App

പ്രീമിയം സെവൻ സീറ്റർ എസ്‌യുവി പാലിസേഡിനെ ഹ്യൂണ്ടായ് ഇന്ത്യൻ വിപണിയിലെത്തിച്ചേക്കും

Webdunia
വെള്ളി, 3 ഏപ്രില്‍ 2020 (15:37 IST)
ഇന്ത്യൻ വാഹന വിപണിയിൽ ആധിപത്യം വർധിപ്പിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടയ്. അടുത്തിടെയാണ് ക്രെറ്റയുടെ പരിഷ്കരിച്ച പതിപ്പിനെ ഹ്യുണ്ടായ് വിപണിയിൽ അവതരിപ്പിച്ചത്. മികച്ച ബുക്കിങ് വാഹനം സ്വന്തമാക്കുകയും ചെയ്തു. ആഗോള വിപണിയിലുള്ള പ്രീമിയം സെവൻ സീറ്റർ എസ്‌യുവി പാലിസേഡിനെ ഇന്ത്യയിൽ എത്തിക്കാൻ ഹ്യൂണ്ടായ് തയ്യാറെടുക്കുന്നതായാണ് റിപോർട്ട്.     
 
ആഡംബര എസ്‌യുവികളോട് കിടപിടിക്കുന്ന പ്രീമിയം എസ്‌യുവിയാണ് പാലിസേഡ്. വീതി കുറഞ്ഞ ഫുള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകളും പുരികങ്ങൾ പോലെ തോന്നിക്കുന്ന ഡിആർഎല്ലുകലും വാഹനത്തിന് മികച്ച ലുക്ക് നൽകുന്നു. ഗ്രില്ലും, സില്‍വര്‍ സ്‌കിഡ് പ്ലേറ്റും പ്രീമിയം തന്നെ. 4980എംഎം നീളവും 1975 എംഎം വീതിയും 1750 എംഎം ഉയരവും വാഹനത്തിനുണ്ട് 2900 എംഎമ്മാണ് വീല്‍ബേസ്.
 
ആഡംബരം ഉൾക്കൊള്ളുന്നതാണ് വാഹനത്തിന്റെ ഇന്റീരിയർ. 291 ബിഎച്ച്‌പി പവറും 355 എന്‍എം ടോര്‍ക്കും ഉതപാതിപ്പിക്കാൻ ശേഷിയുള്ള 3.8 ലിറ്റര്‍ വി6 ഡയറക്‌ട് ഇഞ്ചക്ഷന്‍ പെട്രോള്‍, 200 ബിഎച്ച്‌പി പവറും 441 എന്‍എം ടോർക്കും സൃഷ്ടിക്കാൻ ശേഷിയുള്ള 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിൻ പതിപ്പുകളിലാണ് വാഹനം വിപണിയിലുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments