ഹോട്ടൽ ഭക്ഷണത്തിന് വിലവർധിപ്പിക്കാനൊരുങ്ങി ഹോട്ടലുടമകൾ.ഇന്ധന- പാചക വാതക വില വർധനവിന്റെ പശ്ചാതലത്തിൽ ഭക്ഷണത്തിന് വില കൂട്ടാതെ പിടിച്ചു നിൽക്കാനാകില്ലെന്നാണ് കേരള ഹോട്ടൽ & റസ്‌റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കുന്നത്. ഇക്കാര്യം ചൂണ്ടികാണിച്ച് ഹോട്ടലുടമകളുടെ സംഘടന മുഖ്യമന്ത്രിക്കും കേന്ദ്ര പെട്രോൾ മന്ത്രിക്കും കത്തയച്ചു.
ഇന്ധനവില വർധനവിന് പുറമെ പാചകവാതക വിലയും അനിയന്ത്രിതമായി ഉയർന്നതോടെ പഴയ നിരക്കിൽ ഭക്ഷണം വിളമ്പിയാൽ പൂട്ടേണ്ടിവരുമെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. ഇന്ധന വില കൂടുന്നത് നിത്യ സംഭവമായതോടെ പച്ചക്കറികൾക്കും അവശ്യവസ്‌തുക്കൾക്കും വിലയുയർന്നിരുന്നു. ഭക്ഷണത്തിന് വില ഉയർത്താൻ അനുവദിക്കാത്ത പക്ഷം ഹോട്ടലുകൾ അടച്ചിടലല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നാണ് ഹോട്ടലുടമകളുടെ സംഘടന പറയുന്നത്.