Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഞായറാ‌ഴ്‌ചയും ഇന്ധനവില കൂടി, രാജ്യത്ത് പെട്രോൾ വില 121 രൂപ കടന്നു

ഞായറാ‌ഴ്‌ചയും ഇന്ധനവില കൂടി, രാജ്യത്ത് പെട്രോൾ വില 121 രൂപ കടന്നു
, ഞായര്‍, 31 ഒക്‌ടോബര്‍ 2021 (10:55 IST)
രാജ്യത്ത് പെട്രോൾ വില 121 കടന്നു. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ചിലയിടങ്ങളിലാണ് പെട്രോൾ വില 121 കടന്നത്. ഇന്ന് പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഒരു മാസത്തിനിടെ പെട്രോളിന് 7 രൂപ 92 പൈസയും ഡീസലിന് 8 രൂപ 95 പൈസയും വർധിച്ചത്.
 
ഇന്ധനവില ഉയർന്നതോടെ രാജ്യത്ത് വിലക്കയറ്റവും പ്രകടമാവുകയാണ്. രാജ്യത്ത്  പച്ചക്കറിയടക്കം അവശ്യസാധനങ്ങളുടേയും വില ഉയർന്നു. വിലക്കുറക്കാനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതി കുറയ്‌ക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും അനുകൂലമായ നടപടികൾ സർക്കാരുകളിൽ നിന്ന് ഉണ്ടായിട്ടില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2022ൽ ഇന്ത്യ 500 കോടി ഡോസ് വാക്‌സിൻ ഉത്‌പാദിപ്പിക്കും. ജി20യിൽ ഉറപ്പ് നൽകി മോദി