Webdunia - Bharat's app for daily news and videos

Install App

നാല് ജിബി റാം, രണ്ടു പിന്‍ക്യാമറ; ഹുവായ്‌ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ ഹൊണർ 8 വിപണിയിലേക്ക്

ഹുവായ്‌യുടെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് ഹാൻഡ്സെറ്റ് ഹൊണർ 8 പുറത്തിറങ്ങി

Webdunia
വ്യാഴം, 13 ഒക്‌ടോബര്‍ 2016 (14:59 IST)
ഹുവായ്‌യുടെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് ഹാൻഡ്സെറ്റ് ഹൊണർ 8 പുറത്തിറങ്ങി. 3 ജിബി റാം, 32 GB സ്റ്റോറേജ്, 4ജിബി റാം, 32 ജിബി സ്റ്റോറേ‍ജ്, 4ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിങനെ മൂന്ന് മോഡലുകളിലാണ് ഫോണ്‍ പുറത്തിറങ്ങുന്നത്. 20000 രൂപ മുതല്‍ 24000 രൂപ വരെയാണ് വിവിധ മോഡലുകളുടെ വില.
 
ഐഫോൺ 7 പ്ലസ് മോഡലിലുള്ള പോലെ രണ്ടു പിന്‍ ക്യാമറകളുമായാണ് ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മല്ലോയില്‍ പ്രവര്‍ത്തിക്കുന്ന ഹൊണർ 8 എത്തുന്നത്. രണ്ടു മൈക്രോസിമ്മുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഈ ഫോണില്‍ രണ്ടാമത്തെ സിം സ്ലോട്ടില്‍ മെമ്മറി കാര്‍ഡ് ഉപയോഗിക്കാനും സാധിക്കും. 
 
5.2 ഇഞ്ച് ഫുൾ എച്ച്ഡി LTPS എൽസിഡി ഡിസ്‌പ്ലേയുമായാണ് ഫോണ്‍ എത്തുന്നത്. 1.8 ജിഗാഹെഡ്സ് ഒക്ടാ കോർ കിരിൻ 950 പ്രൊസസറിന്റെ കരുത്തോടു കൂടിയാണ് ഈ ഫോണ്‍ എത്തുന്നത്. 12 മെഗാപിക്സല്‍ ക്യാമറയാണ് ഫോണിലെ പിന്‍‌വശത്തെ രണ്ടു ക്യാമറകള്‍ക്കും ഉള്ളത്. 8 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ.    
 
ഫിംഗർപ്രിന്റ് സെൻസറാണ് മറ്റൊരു പ്രത്യേകത. കൂടാതെ ഡ്യുവൽ ടോൺ എൽഇഡി ഫ്ലാഷ്, ലേസർ ഓട്ടോഫോക്കസ് എന്നിങ്ങനെയുള്ള പ്രത്യേകതകളും ഫോണിലുണ്ട്. 4G LTE, Wi-Fi 802.11ac, GPS/ A-GPS, NFC, ഇൻഫ്രാറെഡ് സ്കാനർ തുടങ്ങിയ ഫീച്ചറുകളും 3000mAh ബാറ്ററിയുള്ള ഈ ഫോണില്‍ ലഭ്യമാണ്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments