Webdunia - Bharat's app for daily news and videos

Install App

ബിപിസിഎൽ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ തീരുമാനം; കൊച്ചിൻ റിഫൈനറിയും വിൽപ്പനയ്ക്ക്; ചരിത്രത്തിലെ ഏറ്റവും വലിയ വിൽപ്പന

കൊച്ചിന്‍, മുംബൈ റിഫൈനറികള്‍ അടക്കം ഇതോടെ സ്വകാര്യ മേഖലയ്ക്ക് തുറന്നു കിട്ടും.

തുമ്പി ഏബ്രഹാം
വ്യാഴം, 21 നവം‌ബര്‍ 2019 (08:16 IST)
കൊച്ചിന്‍ റിഫൈനറിയും ബിപിസിഎല്ലുമടക്കം പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റൊഴിക്കുന്ന കാര്യം ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്തതെന്നും ഭാരത് പെട്രോളിയം അടക്കം പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റൊഴിയാനുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായും നിര്‍മലാ സീതാരാമന് വ്യക്തമാക്കി‍. 
 
രാജ്യത്തെ പ്രധാന ഇന്ധനവിതരണ കമ്പനിയായ ഭാരത് പെട്രോളിയത്തിന്‍റെ 53.29 ശതമാനം ഓഹരികളും സര്‍ക്കാര്‍ വില്‍ക്കും. ഇതോടൊപ്പം ബിപിസിഎല്ലിന്‍റെ നടത്തിപ്പ് അടക്കമുള്ള ചുമതലകളും സര്‍ക്കാര്‍ ഒഴിയും. ബിപിസിഎല്ലിന് കീഴിലെ കൊച്ചിയിലെ റിഫൈനറി വിറ്റൊഴിയും. അതേസമയം അസമിലെ റിഫൈനറി സര്‍ക്കാരിന് കീഴില്‍ തുടരും. ഷിപ്പിങ് കോര്‍പറേഷന്‍ ഒഫ് ഇന്ത്യയുടെ ഓഹരികളും സര്‍ക്കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചതിൽപ്പെടും. കണ്ടയ്നര്‍ കോര്‍പറേഷന്‍റെ ഓഹരിയും വില്‍പനയ്ക്ക് എത്തും.  
 
കൊച്ചിന്‍, മുംബൈ റിഫൈനറികള്‍ അടക്കം ഇതോടെ സ്വകാര്യ മേഖലയ്ക്ക് തുറന്നു കിട്ടും. ഇതു കൂടാതെ നിരവധി പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റൊഴിയാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ കമ്പനികളിലെ കേന്ദ്രസര്‍ക്കാരിന്‍റെ ഓഹരി പങ്കാളിത്തം 51 ശതമാനമായി കുറയ്ക്കാനാണ് തീരുമാനിച്ചിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments