Webdunia - Bharat's app for daily news and videos

Install App

സർക്കാർ പണമിടപാടുകൾ ഇനി സ്വകാര്യബാങ്കുകൾ വഴിയും, നിയന്ത്രണങ്ങൾ നീക്കി കേന്ദ്രം

Webdunia
വ്യാഴം, 25 ഫെബ്രുവരി 2021 (15:40 IST)
സർക്കാരിന്റെ പണമിടപാടുകൾ  സ്വകാര്യബാങ്കുകൾ വഴി നടത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഒഴിവാക്കി കേന്ദ്രം. നിലവിൽ പൊതുമേഖലാ ബാങ്കുകൾ വഴിയും തിരെഞ്ഞെടുത്ത സ്വകാര്യബാങ്കുകൾ വഴിയുമാണ് പണമിടപാട് നടത്തുന്നത്.
 
കേന്ദ്രധനകാര്യമന്ത്രി നിർമല സീതാരാമനാണ് നയപ്രഖ്യാപനം നടത്തിയത്. ഇതോടെ ലക്ഷകണക്കിന് കോടിയുടെ ഇടപാടിനാണ് സ്വകാര്യബാങ്കുകൾക്ക് വഴി തുറന്നിരിക്കുന്നത്. സർക്കാരിന്റെ നികുതി,റവന്യു പണമിടപാടുകൾ,പെൻഷൻ,സമ്പാദ്യ പദ്ധതികൾ എന്നിവയിൽ ഇനി സ്വകാര്യ ബാങ്കുകൾക്ക് പങ്കാളിയാവാം. നേരത്തെ സ്വകാര്യ ബാങ്കുകൾക്ക് സർക്കാർ ഇടപാടുകൾ നടത്താനുള്ള വിലക്ക് നീക്കി 2012ൽ റിസർവ് ബാങ്ക് തീരുമാനമെടുത്തിരുന്നു. അന്ന് സർക്കാർ ചില നിയന്ത്രണങ്ങൾ മുന്നോട്ട് വെക്കുകയായിരുന്നു. ഇത് പൂർണമായും നീക്കുന്നതാണ് ഇപ്പോളത്തെ പ്രഖ്യാപനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments