Gold Price: ഇതിന് അവസാനമില്ലെ?, സ്വർണവിലയിൽ വീണ്ടും കുതിപ്പ് പവന് 81,040 രൂപയായി
ഇന്നത്തെ വര്‍ധനവോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 81,040 രൂപയായി. 10,130 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
സ്വര്‍ണവിലയിലെ ഉയര്‍ച്ച തുടരുന്നു. ബുധനാഴ്ച പവന്റെ വിലയില്‍ 160 രൂപയുടെ വര്‍ധനവാണുണ്ടായത്. ചൊവ്വാഴ്ചമാത്രം ആയിരം രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 80,880ലെത്തിയിരുന്നു. ഇന്നത്തെ വര്‍ധനവോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 81,040 രൂപയായി. 10,130 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ ജനുവരിക്ക് ശേഷം 21,040 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയിലുണ്ടായത്. ജനുവരി 22ന് 60,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 2022 ഡിസംബറില്‍ 40,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 3 വര്‍ഷം കൊണ്ട് ഇരട്ടിയിലേറെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. യുഎസ് തീരുവകളെ കുറിച്ചുള്ള ആശങ്കകളും യുഎസ് ഫെഡ് റിസര്‍വ് മാസ നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലുകളുമാണ് സ്വര്‍ണവില ഉയരാന്‍ കാരണം.