Webdunia - Bharat's app for daily news and videos

Install App

ആമസോണിന് തിരിച്ചടി: ഫ്യൂച്ചർ- റിലയൻസ് റീട്ടെയിൽ ഇടപാടിന് കോമ്പറ്റീഷൻ കമ്മീഷന്റെ അനുമതി

Webdunia
ശനി, 21 നവം‌ബര്‍ 2020 (16:08 IST)
ഫ്യൂച്ചർ റീട്ടെയിൽ ഗ്രൂപ്പിനെ ഏറ്റെടുക്കാനുള്ള റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡിന്റെ നീക്കത്തിന് കോമ്പറ്റീഷൻ കമ്മിഷന്റെ അംഗീകാരം. ഇടപാട് തടയണമെന്ന് ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണിന്റെ പരാതി നിലനിൽക്കെയാണ് അനുമതി.
 
അതേസമയം ഫൂച്ചർ ഗ്രൂപ്പും റിലയൻസും തമ്മിലുള്ള ഇടപാട് തടഞ്ഞുകൊണ്ട് സിങ്കപ്പൂർ അന്താരാഷ്ട്ര ആർബിട്രേഷൻ സെന്ററിൽനിന്ന് ആമസോൺ ഉത്തരവ് നേടിയിരുന്നു. 2019-ൽ ഫ്യൂച്ചർ കൂപ്പണിൽ നടത്തിയ നിക്ഷേപവുമായി ബന്ധപ്പെട്ട കരാറിലെ വ്യവസ്ഥകളുടെ ലംഘനമാണ് ഇടപാടെന്നായിരുന്നു ആമസോണിന്റെ വാദം. ഇതിന് തിരിച്ചടി നൽകികൊണ്ടാണ് കോമ്പറ്റീഷൻ കമ്മിഷൻ ഇടപാടിന് അംഗീകാരം നൽകിയിരിക്കുന്നത്. 
 
ആർബിട്രേഷൻ ഉത്തരവ് പരിഗണിക്കണമെന്നും ഇടപാട് തടയണമെന്നും ആവശ്യപ്പെട്ട് ആമസോൺ കോമ്പറ്റീഷൻ കമ്മിഷനെയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെയും സമീപിച്ചിരുന്നു. ഇന്ത്യൻ കോടതി ഉത്തരവ് ശരിവെച്ചാൽ മാത്രമാണ് സിങ്കപ്പൂർ അന്താരാഷ്ട്ര ആർബിട്രേഷൻ സെന്ററിൽനിന്നുള്ള വിധി ഇവിടെ പ്രാബല്യത്തിലാകുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അറിയിപ്പ്: മലപ്പുറം ജില്ലയിലെ ഈ മണ്ഡലങ്ങളില്‍ 13 ന് പൊതു അവധി

Singles Day 2024: സിംഗിൾ പസങ്കളെ, ഓടി വരു, നിങ്ങൾക്കുമുണ്ട് ആഘോഷിക്കാാൻ ഒരു ദിവസം

അടുത്ത ലേഖനം
Show comments