Webdunia - Bharat's app for daily news and videos

Install App

കാത്തിരിപ്പിന് വിരാമം; ആസ്‌പെയര്‍, ഫിഗോ എന്നിവയുടെ സ്‌പോര്‍ട്‌സ് എഡിഷനുമായി ഫോര്‍ഡ്

ഫോര്‍ഡ് ഫിഗോ, ആസ്‌പെയര്‍ എന്നിവയുടെ സ്‌പോര്‍ട്‌സ് എഡിഷനുകള്‍ ഇന്ത്യയില്‍

Webdunia
ചൊവ്വ, 18 ഏപ്രില്‍ 2017 (11:07 IST)
അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ ഹാച്ച്ബാക്ക്, കോമ്പാക്ട് സെഡാന്‍ മോഡലുകളായ ഫോര്‍ഡ് ഫിഗോ, ആസ്‌പെയര്‍ എന്നിവയുടെ സ്‌പോര്‍ട്‌സ് എഡിഷനുകള്‍ ഇന്ത്യയില്‍ അവതരിച്ചു. പുത്തൻ മോഡലുകളിൽ മികച്ച യാത്ര അനുഭൂതി നല്‍കുന്നതിനായി സസ്‌പെന്‍ഷനെ ട്യൂണിംഗിന് വിധേയമാക്കിയിട്ടുണ്ടെന്നും ഫോര്‍ഡ് അവകാശപ്പെടുന്നു. 6.31 ലക്ഷം രൂപ ആരംഭവിലയില്‍ ഫോര്‍ഡ് ഫിഗോ സ്‌പോര്‍ട്‌സ് എഡിഷന്റെ പെട്രോള്‍ വേരിയന്റും 7.21 ലക്ഷം രൂപയില്‍ ഡീസല്‍ വേരിയന്റും ലഭ്യമാകും
 
അതേസമയം കോമ്പാക്ട് സെഡാന്‍ മോഡലായ ഫോര്‍ഡ് ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷന്‍ പെട്രോള്‍ വേരിയന്റിന് 6.50 ലക്ഷം രൂപയും ഡീസല്‍ വേരിയന്റിന് 7.60 ലക്ഷം രൂപയാണ് വില. മുന്‍വേര്‍ഷനുകളിലുള്ള എഞ്ചിനില്‍ തന്നെയാണ് പുത്തന്‍ മോഡലുകളും എത്തുന്നത്. 87 ബി എച്ച് പി കരുത്തും 113 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്ന പെട്രോള്‍ എഞ്ചിനും 99 ബി എച്ച് പി കരുത്തും 215 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഡീസല്‍ എഞ്ചിനുമാണ് ഇരു മോഡലുകള്‍ക്കും കരുത്തേകുന്നത്. 
 
അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇരു മോഡലുകളുടെയും സ്റ്റാന്‍ഡേര്‍ഡ് ഓപ്ഷനില്‍ ഫോര്‍ഡ് ഒരുക്കിയിട്ടുള്ളത്. ചെറിയ തോതിലാണെങ്കിലും ഒരുപിടി കോസ്മറ്റിക് അപ്‌ഡേറ്റുകളും സ്‌പോര്‍ട്‌ എഡിഷനുകളില്‍ കമ്പനി നല്‍കിയിട്ടുണ്ട്. ഫ്രണ്ട് എന്‍ഡില്‍ ഫിഗോയും ആസ്‌പൈറും സമാനത പുലര്‍ത്തുന്നുണ്ട്. ബ്ലാക് ഫിഷ്‌നെറ്റ് ഗ്രില്‍, സ്വെപ്റ്റ് ബാക്ക് ഹെഡ്‌ലാമ്പുകള്‍, വരകളോട് കൂടിയ മസ്‌കുലാര്‍ ഫ്രണ്ട് ബമ്പര്‍, പ്ലാസ്റ്റിക് ക്ലാഡിംഗിന് ഉള്ളില്‍ നിക്ഷേപിച്ച ഫോഗ് ലാമ്പുകള്‍   എന്നിവ ഇരു മോഡലുകള്‍ക്കും നല്‍കിയിട്ടുണ്ട്. 
 
പതിനഞ്ച് ഇഞ്ച് ബ്ലാക് അലോയ് വീലുകള്‍, ഗ്ലോസി ബ്ലാക് ഔട്ട്‌സൈഡ് റിയര്‍ വ്യൂ മിററുകള്‍, കറുത്ത റൂഫുകള്‍ ഉള്‍പ്പെടെയുള്ള എല്ലാം സ്‌പോര്‍ടി ബ്ലാക്കിലാണ് ഇരു മോഡലുകളിലും നല്‍കിയിട്ടുള്ളത്. ഇതിനെല്ലാം പുറമെ, സ്‌പോര്‍ട്‌സ് എഡിഷനെന്ന് വ്യക്തമാക്കുന്നതിനായി ‘S’ അക്ഷരത്തോട് കൂടിയ സ്‌പോര്‍ടി സൈഡ് ഡീക്കലുകളും മോഡലുകളെ ആകര്‍ഷകമാക്കുന്നു. വലുപ്പമേറിയ റൂഫ് മൗണ്ടഡ് സ്‌പോയിലര്‍, റിയര്‍ ബമ്പറിലുള്ള ഡീക്കലുകള്‍ എന്നിവക്കൊപ്പമാണ് ഫിഗോ സ്‌പോര്‍ട്‌ വന്നെത്തുന്നത്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments