Webdunia - Bharat's app for daily news and videos

Install App

പുലിമുരുകന്‍റെ ലഹരിയില്‍ അടുത്ത ബ്രഹ്‌മാണ്ഡ പടത്തിന് ടോമിച്ചൻ മുളകുപാടം; ദിലീപ് നായകൻ, തമിഴിൽ നിന്നും മറ്റൊരു സൂപ്പർ താരവും!

ദിലീപിന്റെ പൊളിറ്റിക്കൽ ത്രില്ലർ ഉടൻ!

Webdunia
ബുധന്‍, 7 ഡിസം‌ബര്‍ 2016 (14:42 IST)
നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപ് നായകനാകുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ് നിർമാണം. പുലിമുരുകന് ശേഷം ടോമിച്ചൻ നിർമിക്കുന്ന സിനിമ കൂടിയാണ്. പുലിമുരുകന്റെ വമ്പൻ വിജയത്തിന് ശേഷം ടോമിച്ചൻ നടൻ ദിലീപുമായി ഒന്നിക്കുന്നു എന്നത് നേരത്തേ വാർത്തയായിരുന്നു. ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടന്നു. 
 
രാമലീല എന്ന് പേരിട്ടിരിക്കുന്ന ചിത്രം പക്ക പോളിറ്റിക്കൽ ത്രില്ലറായിരിക്കും. തിരക്കഥാകൃത്തുക്കളായ സച്ചി സേതുവിലെ സച്ചി ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അനാർക്കലിക്ക് ശേഷം സച്ചി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. ജോഷി സംവിധാനം ചെയ്ത ലയണ്‍ എന്ന ചിത്രത്തിന് ശേഷം ദിലീപ് വീണ്ടും രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. 
 
മലയാളത്തിലും തമിഴിലും ശ്രദ്ധേയയായ നടി രാധിക ശരത്കുമാർ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന സിനിമ കൂടിയാണിത്. 23 വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്ന രാധിക ശരത് കുമാര്‍ ദിലീപിന്റെ അമ്മ വേഷത്തിലാണ് എത്തുന്നത്. പ്രയാഗ മാർട്ടിൻ ആണ് ചിത്രത്തിൽ നായിക. ദിലീപ് നായന്നാകുന്ന കെ ബിജു സംവിധാനം ചെയ്യുന്ന ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി പോസ്റ്റ്-പ്രൊഡക്ഷന്‍ വര്‍ക്കിലേക്ക് കടന്നിരിക്കുകയാണ്.
 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments