കൊവിഡ് 19 വ്യാപകമായി പടർന്നു പിടിച്ചതോടെ മറ്റ് ബിസിനസുകൾ തകർന്നടിഞ്ഞിരിക്കുകയാണ്. ഈ സമയത്തും പച്ചക്കറികൾക്കെല്ലാം തോന്നിയ രീതിയിൽ വിലകൂട്ടുന്ന കച്ചവടക്കാരും ഉണ്ട്. ഇത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. അക്കൂട്ടത്തിൽ സൂക്ഷിച്ച് വാങ്ങിയില്ലെങ്കിൽ പണി കിട്ടുന്ന ഒന്നാണ് മീൻ.
സംസ്ഥാനത്ത് പഴകിയ മത്സ്യം ചിലയിടങ്ങളിൽ വിൽക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പൊന്നാനിയിൽനിന്ന് പിടിച്ചെടുത്തത് 200 കിലോ പഴകിയ മത്സ്യം. ജില്ലയിൽ മത്സ്യബന്ധനം പൂർണമായി നിലച്ച സാഹചര്യത്തിൽ മത്തി, അയല, ചെമ്മീൻ തുടങ്ങിയ കടൽമത്സ്യങ്ങൾ വൻ തോതിലാണ് ജില്ലയിൽ വിറ്റഴിക്കപ്പെടുന്നത്.
ശീതീകരിച്ച മുറികളിൽ സൂക്ഷിച്ച ആഴ്ചകൾ പഴക്കമുളള മത്സ്യമാണ് തീവിലയ്ക്ക് വിൽക്കുന്നത്. മത്സ്യബന്ധനം പൂർണമായി നിലച്ച സാഹചര്യത്തിലും മിക്കയിടങ്ങളിൽ മത്സ്യം വൻ തോതിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. സൂക്ഷിച്ച് വാങ്ങിയില്ലെങ്കിൽ നമ്മുടെ തന്നെ ആരോഗ്യമാണ് നശിക്കുന്നത്.