സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. കഴിഞ്ഞയാഴ്ച സ്വർണവിലയിൽ കുത്തനെയുള്ള ഇടിവ് ഉണ്ടായിരുന്നു. ഇതാണ് വീണ്ടും കുറഞ്ഞിരിക്കുന്നത്. ഇന്നലെ പവന് 30,600 രൂപയായിരുന്നു. 800 രൂപ കുറഞ്ഞ് സ്വർണത്തിന്റെ ഇന്നത്തെ വില 29,800 രൂപയാണ്. ഈ മാസത്തെ ഏറ്റവും വിലക്കുറവ് ആണിത്.
കൊറോണ വൈറസിനെ തുടർന്നുണ്ടായ പ്രതിസന്ധിയാണ് ഈ വിലക്കുറവിനു കാരണം. മാർച്ച് ആരംഭത്തിൽ 31,040 രൂപയായിരുന്നു പവന്. ഇന്ന് വർധിച്ച് മാർച്ച് 6ന് 32,320 രൂപ വരെ എത്തിയിരുന്നു. റെക്കോർഡ് വിലയായിരുന്നു ഇത്. ഇത് കഴിഞ്ഞ ഒരാഴ്ചയായി കുറയുകയായിരുന്നു. ഇതോടെ ഒരാഴ്ച കൊണ്ട് 22000 രൂപയാണ് കുറഞ്ഞത്.
മാർച്ച് ആറാം തിയതി മുതൽ ഒൻപതാം തിയതി വരെ 32,320 രൂപയിലായിരുന്നു സ്വർണ വ്യാപാരം. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന നിരക്ക് 32,000 ആയിരുന്നു. ജനുവരിയിൽ 30,400 രൂപയും.