Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സഹകരണ മേഖല റിസർവ് ബാങ്കിന്റെ പൂർണ നിയന്ത്രണത്തിലാക്കാൻ കേന്ദ്രം, വിജ്ഞാപനം പുറത്തിറക്കി

സഹകരണ മേഖല റിസർവ് ബാങ്കിന്റെ പൂർണ നിയന്ത്രണത്തിലാക്കാൻ കേന്ദ്രം, വിജ്ഞാപനം പുറത്തിറക്കി
, തിങ്കള്‍, 4 ജനുവരി 2021 (08:36 IST)
ഡൽഹി: സഹകരണ ബാങ്കിങ് മേഖലയെ പൂർണമായും റിസർവ് ബാങ്കിന്റെ കീഴിൽ കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം. ഈ വർഷം ഏപ്രിൽ മുതൽ പുതിയ രീതിയിലാകും സഹകരണ മേഖലയുടെ പ്രവർത്തനം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രാലയം വിജ്ഞാാനം ഇറക്കി. മാറ്റങ്ങൾ സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകൾക്കും ബാധകമാകും. ബാങ്ക് ഭരണ സമിതിയുടെ കലയളവിൽ ഉൾപ്പടെ ഇതോടെ മാറ്റം വരും. ഭേദഗതി പ്രകാരം ഏതൊരു സഹകരണ ബാങ്കിനെയും രാജ്യത്തെ ഏത് ബാങ്കുമായും ലയിപ്പിയ്ക്കാൻ റിസർവ് ബാങ്കിനാകും.
 
ഭരണസമിതി അംഗങ്ങൾ, സിഇഒ, ചെയർമാൻ, മാനേജിങ് ഡയറക്ടർ തുടങ്ങിയവർക്കെതിരെ റിസർവ് ബങ്കിന് നേരിട്ട് നടപടിയെടുക്കാം, ആവശ്യമെങ്കിൽ മൊത്തം ഭരണസമിതിയെ തന്നെ പിരിച്ചുവിടാം. സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിയ്ക്കണം എന്ന് മാത്രം. ഭരണസമിതി രൂപീകരിയ്ക്കുന്നതിൽ റിസർവ് ബങ്കിന്റെ മാനദണ്ഡങ്ങൾ പാലിയൢക്കണം. നിലവിൽ സഹകരണസംഘങ്ങൾ സംസ്ഥന നിയമപ്രകാരമാണ് പ്രവർത്തിയ്ക്കുന്നത്. ബാങ്കിങ് കാര്യങ്ങളിൽ ഇടപെടാൻ അധികാരം ഉണ്ട് എങ്കിലും തിരഞ്ഞെടുപ്പ്, അംഗത്വം, ഓഹരി എന്നിവയിൽ ഇടപെടാൻ റിസർവ് ബാങ്കിന് സാധിയ്ക്കുമായിരുന്നില്ല. ഇതാണ് ഭേദഗതിയോടെ മാറ്റം വരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനിലിന്റെ ഗാനങ്ങള്‍ മലയാളി മനസില്‍ എന്നും തങ്ങി നില്‍ക്കും: മുഖ്യമന്ത്രി