Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സംസ്ഥാനത്ത് കൊവിഡ് വീണ്ടും രൂക്ഷമാകും എന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്: ആന്റിജൻ ടെസ്റ്റിങ് വർധിപ്പിയ്ക്കും

സംസ്ഥാനത്ത് കൊവിഡ് വീണ്ടും രൂക്ഷമാകും എന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്: ആന്റിജൻ ടെസ്റ്റിങ് വർധിപ്പിയ്ക്കും
, തിങ്കള്‍, 4 ജനുവരി 2021 (08:05 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വീണ്ടും രൂക്ഷമാകുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
ജനുവരി 15 ഓടെ പ്രതിദിന രോഗബാധിതരുടെ എണ്ണം  6,000 വരെ എത്താം എന്നും ചികിത്സയിലുള്ളവരുടെ എണ്ണം 90,000 ആയി ഉയരാം എന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ആരോഗ്യ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. മരണനിരക്ക 0.5 ശതമാനം ഉയർന്നേയ്ക്കും എന്നും റിപ്പോർട്ടിൽ പരാമർശം ഉണ്ട്.
 
തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തമ്മിൽ ഇടപഴകൽ വർധിച്ചതും, സ്കൂളുകളും കോളേജുകളും തുറക്കുന്നതുമാണ് രോഗ വ്യാപനം വർധിയ്ക്കാൻ കാരണമായി റിപ്പോട്ടിൽ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് നിലവിൽ 65,000 ഓളം പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. രോഗവ്യാപനം അതി വേഗം കണ്ടെത്താൻ ആന്റിജൻ ടെസ്റ്റുകൾ വർധിപ്പിയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്, കൊവിഡ് സാധ്യത കൂടുതലുള്ളവർക്കും ആന്റിജൻ പരിശോധന നെഗറ്റീവ് ആയിട്ടും രോഗാക്ഷണങ്ങൾ പ്രകടിപ്പിയ്ക്കുന്നവർക്കും മാത്രമായി ആർടിപിസിആർ പരിമിതപ്പെടുത്താനാണ് തീരുമാനം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഷീൽഡ് വാക്സിൻ സർക്കാറിന് 200 രൂപയ്ക്കും, പൊതുജനങ്ങൾക്ക് 1000 രൂപയ്ക്കും ലഭ്യമാക്കും: സെറം ഇൻസ്റ്റിറ്റ്യുട്ട്