ഈ വർഷം യൂട്ര്യൂബിൽനിന്നും ഏറ്റവുമധികം പണം സമ്പാതിച്ച അളെ കണ്ടൽ ആരായാലും ഞ്ഞെട്ടും. റയാൻ എന്ന ഏഴുവയസുകാരൻ യൂട്യൂബ് വീഡിയോകളിലൂടെ നേടിയത് 155 കോടിയാണ്. ഹോളിവുഡ് നടന്‍ ജെയ്ക് പോളിനെ കടത്തിവെട്ടിയാണ് അമേരിക്കക്കാരനായ ഈ ബലൻ കോടീശ്വരനായത്. യുട്യൂബ് സ്റ്റാർസ് 2018 പട്ടികയിൽ ഒന്നാം സ്ഥാനത്താണ് റയാൻ.
യു എസ് ബിസ്നസ് മാഗസിനായ ഫോബ്സ് ആണ് ഈ വാർത്ത പുറത്തുവിട്ടത്. റയാൻ ടോയി റിവ്യു എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ബാലൻ ഇത്രയും വലിയ തുക സ്വന്തമാക്കിയത്. പുതിയ കളിപ്പാട്ടങ്ങളുടെ അൺബോക്സിങ്ങും കളിപ്പാട്ടങ്ങളുടെ റിവ്യൂവുമെല്ലാം കുട്ടികളേക്ക് എത്തിക്കുന്ന ഒരു യുട്യൂബ് ചാനലാണ് റയാൻ ടോയ് റിവ്യൂ.
വലിയ ആരധകവൃന്ദം തന്നെ റയാന്റെ പരിപാടികൾക്കുണ്ട്. കുട്ടികൾ മാത്രമല്ല മുതിർന്നവരും റയാന്റെ പരിപാടികൾ ഇഷ്ടപ്പെടുന്നു. ഈ ആരാധകരുടെ കൂട്ടമാണ് റയാന് ഇത്രയും വലിയ തുക നേടി നൽകിയത്. കഴിഞ്ഞവർഷം ഈ പട്ടികയിൽ റയാൻ എട്ടാം സ്ഥാനത്തായിരുന്നു. ഒറ്റ വർഷംകൊണ്ട് ഇരട്ടിവരുമാനത്തിലേക്ക് കുതിച്ചാണ് റയാൻ ലോകത്തെ അത്ഭുതപ്പെടുത്തിയത്.