Webdunia - Bharat's app for daily news and videos

Install App

സ്റ്റൈൽ മന്നനായി ടാറ്റ സുമോയുടെ അവതാരപ്പിറവി: സുമോ എക്സ്ട്രീം എത്തുന്നു !

Webdunia
ശനി, 3 നവം‌ബര്‍ 2018 (20:43 IST)
ദീർഘ നാളായി ഇന്ത്യൻ നിരത്തുകളിൽ ശക്തമയ സാനിധ്യമറിയിക്കുന്ന ടാറ്റ സുമോ ‘എക്സ്ട്രീം‘ ആയി പുതിയ അവതാരമെടുത്തിരിക്കുകയാണ്. കൂടുതൽ സ്റ്റൈലിഷായാണ് ഇത്തവണ ടാറ്റ സുമോയുടെ വരവ്.  
 
അടിസ്ഥാ‍ന രൂപത്തിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല എങ്കിലും വാഹനത്തിന്റെ ബമ്പറിലും മറ്റുമായി ക്ലാഡിങ്ങുകള്‍ നല്‍കിയതോടെ. കരുത്തുറ്റ സ്പോർട്ടീ ലുക്കിലേക്ക് വാഹനം മാറി. ഡുവല്‍ ടോണ്‍ ബമ്ബറുകളാണ് പ്രധാനമായും തോന്നുന്ന മാറ്റം ഇത് വാഹനത്തിന് ഒരു കരുത്തുറ്റ രൂപം നൽകുന്നു.
 
ബ്ലാക്ക് ഫിനീഷിങ് ഗ്രില്ലും സ്‌കീഡ് പ്ലേറ്റും എൽ ഇ ഡി ഡി ആർ എല്ലും മുൻ‌വശത്തെ എടുത്തുപറയേണ്ട മാറ്റങ്ങളാണ്. വശങ്ങളിലേക്ക് ചെല്ലുമ്പോൾ ബോഡി കളര്‍ മിററും ഡോറിന്റെ ലോവര്‍ പോര്‍ഷനില്‍ ക്ലാഡിങ്ങുകളും പുതുതായി നൽകിയിരിക്കുന്നു.
 
എന്നാൽ എഞ്ചിനിൽ മാറ്റം വരുത്തിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ  . 63 എച്ച്‌ പി കരുത്ത് ഉത്പാതിപ്പിക്കുന്ന 1948 സിസി 2.0 ലിറ്റര്‍ എഞ്ചിനിൽ തന്നെയാവും ടാറ്റ സുമോ എക്സ്ട്രീമും വിപണിയിൽ എത്തുക. മാനുവൽ ഗിയർ ബോക്സ് തന്നെയാണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments