Webdunia - Bharat's app for daily news and videos

Install App

70 ലക്ഷം ഉപഭോക്താക്കൾ, പുതിയ ചരിത്രം രചിച്ച് ഹോണ്ട സി ബി ഷൈൻ

Webdunia
വ്യാഴം, 1 നവം‌ബര്‍ 2018 (19:01 IST)
കൊച്ചി: ഹോണ്ടയുടെ സിബി ഷൈന്‍ മോട്ടോര്‍ സൈക്കിള്‍ ഉപഭോക്താക്കളുടെ എണ്ണം 70 ലക്ഷം പൂര്‍ത്തിയാക്കി കൊണ്ട് പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടെ 125 സിസി മോട്ടോര്‍സൈക്കിളില്‍ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഇരുചക്ര വാഹനമായി സി ബി ഷൈൻ മാറി.  
 
രാജ്യത്തെ ടോപ്പ് സെല്ലിങ് മോട്ടോര്‍സൈക്കിളുകളില്‍ ആദ്യ നാലു സ്ഥാനങ്ങളിലും സി ബി ഷൈൻ ഇടം പിടിച്ചു. ഷൈന്‍ ശ്രേണിയുമായി ഹോണ്ട 125സിസി വിപണിയുടെ 51 ശതമാനം കയ്യടക്കുന്നു. ഈ വിഭാഗത്തിന് മൊത്തത്തില്‍ രണ്ടു ശതമാനം ഇടിവുണ്ടായപ്പോള്‍ ഹോണ്ട 10 ശതമാനം വളര്‍ച്ച നേടി.
 
ഹോണ്ട ഷൈന്‍ 2018 പതിപ്പിന് ചില പുതുക്കലുകളും വരുത്തിയിട്ടുണ്ട്. 124.73 സിസി എയര്‍കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍, 7500 ആര്‍പിഎമ്മില്‍ 10.16 ബിഎച്ച്‌പി കരുത്ത് സൃഷ്ടിക്കും. സിബി ഷൈന്‍ ആറു നിറങ്ങളില്‍ ലഭ്യമാണ്. പുതിയ ഗ്രാഫിക്കുകളും പ്രീമിയം 3ഡി എംബ്ലവും വാഹനത്തിന് പുത്തൻ ലുക്ക് നൽകുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments