Webdunia - Bharat's app for daily news and videos

Install App

ഡാറ്റയില്‍ 50 ശതമാനത്തിന്റെ വര്‍ധനവ്, കാലാവധിയും ഉയര്‍ത്തി; കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍ !

Webdunia
ഞായര്‍, 14 ജനുവരി 2018 (11:45 IST)
പ്രീപെയ്ഡ് പ്ലാനുകളുടെ കാലാവധി ഉയര്‍ത്തി ബിഎസ്എന്‍എല്‍. 43 ശതമാനമാണ് പ്ലാനുകളുടെ കാലാവധി ഉയര്‍ത്തിയിരിക്കുന്നത്. മാത്രമല്ല, ബിഎസ്എന്‍എല്‍ നല്‍കിവരുന്ന ഡാറ്റയും 50 ശതമാനം ഉയര്‍ത്തി. ബിഎസ്എന്‍എല്‍ ഹാപ്പി ഓഫര്‍ എന്ന പേരിലാണ് 50 ശതമാനം അധിക ഡാറ്റയോടൊപ്പം ഓഫര്‍ കാലാവധിയും ഉയര്‍ത്തിയിരിക്കുന്നത്. ഇതിനെല്ലാം പുറമേ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി ഓഫറുകളും ലഭ്യമാകും. 
 
പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്ക് ഇനിമുതല്‍ സൗജന്യ റോമിംഗും ലഭ്യമാകുമെന്ന് കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഎസ്എന്‍എല്‍ ഹാപ്പി ഓഫറില്‍ 485 രൂപയ്ക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ലഭിക്കുക. 90 ദിവസമാണ് ഓഫറിന്റെ കാലാവധി. അതേസമയം, 666 രൂപയുടെ ഓഫറില്‍ 129 ദിവസത്തെ വാലിഡിറ്റിയില്‍ പ്രതിദിനം 1.5 ജിബി ഡാറ്റയ്ക്കൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി കോളുകളും ലഭിക്കും.
 
186 രൂപയുടെ പ്ലാന്‍ വൗച്ചറും 187 രൂപയുടെ സ്പെഷ്യല്‍ താരിഫ് വൗച്ചറും റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ വീതമാണ് ലഭിക്കുക. 28 ദിവസമാണ് രണ്ട് ഓഫറുകളുടേയും കാലാവധി. 349 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിലും 429 രൂപയുടെ പ്ലാനിലും പ്രതിദിനം ഒരു ജിബി ഡാറ്റ വീതം ലഭിക്കും. യഥാക്രമം 54ഉം 81 ദിവസമാണ് ഈ രണ്ട് ഓഫറുകളുടേയും കാലാവധി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments